പ്രധാനമന്ത്രിയുടെ ഓഫീസ്
കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സംബന്ധിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുമായും മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രി സംസാരിച്ചു
Posted On:
15 AUG 2025 12:12PM by PIB Thiruvananthpuram
കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹയുമായും മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ളയുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംസാരിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹ ജിയുമായും മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ള ജിയുമായും സംസാരിച്ചു. ദുരിതബാധിതരെ സഹായിക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് കർമനിരതരാണ്.“
***********
-SK-
(Release ID: 2156761)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada