പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ ഷിബു സോറൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 04 AUG 2025 10:21AM by PIB Thiruvananthpuram

ശ്രീ ഷിബു സോറൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെ‌ടുത്തി. ​ഗോത്രവർ​ഗ സമൂഹങ്ങളെയും, ദരിദ്രരെയും, അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിൽ അദ്ദേഹം കാണിച്ചിരുന്ന ശ്രദ്ധയെ ശ്രീ മോദി പ്രശംസിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു:

“ജനങ്ങളോടുള്ള അചഞ്ചലമായ സമർപ്പണത്തിലൂടെ പൊതുജീവിതത്തിന്റെ വിവിധ തലങ്ങളിൽ ഉയർന്നുവന്ന ഒരു നേതാവായിരുന്നു ശ്രീ ഷിബു സോറൻ ജി. ​ഗോത്രവർ​ഗ സമൂഹങ്ങളെയും, ദരിദ്രരെയും, അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിൽ അദ്ദേഹം പ്രത്യേകിച്ചും ശ്രദ്ധ കാണിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദയുണ്ട്. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പമാണ്. ജാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ ഹേമന്ത് സോറൻ ജിയോട് സംസാരിച്ചു, അനുശോചനം രേഖപ്പെടുത്തി. ഓം ശാന്തി.”

***

SK


(Release ID: 2152018)