പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ മേഘനാഥ് ദേശായിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 29 JUL 2025 10:44PM by PIB Thiruvananthpuram

പ്രമുഖ ചിന്തകനും എഴുത്തുകാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ശ്രീ മേഘനാഥ് ദേശായിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു.

'എക്സ്' ൽ  കുറിച്ച  പോസ്റ്റിൽ പ്രധാനമന്ത്രി  പറഞ്ഞു:

“വിശിഷ്ട ചിന്തകനും എഴുത്തുകാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ശ്രീ മേഘനാഥ് ദേശായി ജിയുടെ വിയോഗത്തിൽ ദുഃഖമുണ്ട്. ഇന്ത്യയുമായും ഇന്ത്യൻ സംസ്കാരവുമായും അദ്ദേഹം എപ്പോഴും ബന്ധപ്പെട്ടിരുന്നു. ഇന്ത്യ-യുകെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. അദ്ദേഹം തന്റെ വിലപ്പെട്ട ഉൾക്കാഴ്ചകൾ പങ്കിട്ട ഞങ്ങൾക്കിടയിലെ  ചർച്ചകളെ സ്നേഹപൂർവ്വം ഓർമ്മിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി.”

***

SK


(Release ID: 2150024)