പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2025-ലെ FIDE വനിതാ ലോക ചെസ് ചാമ്പ്യനായ ദിവ്യ ദേശ്മുഖിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Posted On: 28 JUL 2025 6:18PM by PIB Thiruvananthpuram


2025-ലെ FIDE വനിതാ ലോക ചെസ് ചാമ്പ്യനായ ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “ചാമ്പ്യൻഷിപ്പിലുടനീളം കൊനേരു ഹംപിയും അപാരമായ പോരാട്ടവീര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ട് കായികതാരങ്ങൾക്കും അവരുടെ ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ”, ശ്രീ മോദി പറഞ്ഞു.

 പ്രധാനമന്ത്രി എക്സില്‍  പോസ്റ്റ് ചെയ്തു: 

“രണ്ട് മികച്ച ഇന്ത്യൻ ചെസ് താരങ്ങൾ പങ്കെടുക്കുന്ന ഒരു ചരിത്ര ഫൈനൽ! 

2025-ലെ FIDE വനിതാ ലോക ചെസ് ചാമ്പ്യനായ യുവ ദിവ്യ ദേശ്മുഖിൽ അഭിമാനിക്കുന്നു. നിരവധി ചെറുപ്പക്കാർക്ക് പ്രചോദനമാകുന്ന ഈ ശ്രദ്ധേയമായ നേട്ടത്തിന് അവർക്ക് അഭിനന്ദനങ്ങൾ. ചാമ്പ്യൻഷിപ്പിലുടനീളം കൊനേരു ഹംപിയും അപാരമായ പോരാട്ടവീര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടു കായികതാരങ്ങളുടേയും ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ. “

 

 

-SK-

(Release ID: 2149429)