പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിആർപിഎഫ് സ്ഥാപക ദിനത്തിൽ സേനാംഗങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 27 JUL 2025 9:40AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ സിആർപിഎഫ് സേനാംഗങ്ങൾക്കും സ്ഥാപക ദിന ആശംസകൾ നേർന്നു. "ഏറ്റവും വലിയ പ്രതിബന്ധങ്ങളുടെ സാഹചര്യങ്ങളിൽ തങ്ങളുടെ കടമ, ധൈര്യം, അചഞ്ചലമായ പ്രതിബദ്ധത എന്നിവയിലൂടെ ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ് സിആർപിഎഫ് സേനാംഗങ്ങൾ", ശ്രീ മോദി പറഞ്ഞു.

എക്‌സിലെ പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:

"എല്ലാ സിആർപിഎഫ് സേനാംഗങ്ങൾക്കും സ്ഥാപകദിനാശംസകൾ. നമ്മുടെ സുരക്ഷാ സംവിധാനത്തിൽ, പ്രത്യേകിച്ച് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളി നിറഞ്ഞ മേഖലകളിൽ, ഈ സേന നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഏറ്റവും വലിയ പ്രതിബന്ധങ്ങളുടെ സാഹചര്യങ്ങളിൽ സിആർപിഎഫ് സേനാംഗങ്ങൾ അവരുടെ കടമ, ധൈര്യം, അചഞ്ചലമായ പ്രതിബദ്ധത എന്നിവയിലൂടെ ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മാനുഷികമായ വെല്ലുവിളികളെ മറികടക്കുന്നതിൽ അവർ നൽകിയ സംഭാവനയും പ്രശംസനീയമാണ്."

 

 

****

SK

(Release ID: 2148983)