വനിതാ, ശിശു വികസന മന്ത്രാലയം
പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 15 വരെ നീട്ടി
ദേശീയ അവാർഡ് പോർട്ടൽ(https://awards.gov.in) വഴി മാത്രമേ നാമനിർദ്ദേശങ്ങൾ സ്വീകരിക്കുകയുള്ളൂ
Posted On:
22 JUL 2025 5:02PM by PIB Thiruvananthpuram
പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിനുള്ള (PMRBP) ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 15.08.2025 വരെ നീട്ടി . ദേശീയ അവാർഡ് പോർട്ടലായ https://awards.gov.in-ൽ 01.04.2025 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ധീരത, സാമൂഹിക സേവനം, പരിസ്ഥിതി, കായികം, കലയും സംസ്കാരവും, ശാസ്ത്ര- സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ദേശീയ തലത്തിൽ അംഗീകാരം അർഹിക്കുന്ന കുട്ടികൾക്കാണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്.

2025 ജൂലൈ 31-ന്, 5 വയസ്സിന് മുകളിലുള്ളതും 18 വയസ്സ് കഴിയാത്തതുമായ ഇന്ത്യൻ പൗരനും ഇന്ത്യയിൽ താമസിക്കുന്നതുമായ കുട്ടികൾക്കാണ് പുരസ്കാരത്തിന് അർഹത.
നാമനിർദ്ദേശങ്ങൾ https://awards.gov.in എന്ന ദേശീയ അവാർഡ് പോർട്ടലിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. പുരസ്കാരങ്ങൾക്കായി സ്വയം സമർപ്പിക്കുന്ന നാമനിർദ്ദേശങ്ങളും ശുപാർശകളും ഓൺലൈനായി മാത്രമേ പരിഗണിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്, ദേശീയ അവാർഡ് പോർട്ടൽ https://awards.gov.in സന്ദർശിക്കുക.
***** ***************
(Release ID: 2146972)
Read this release in:
Urdu
,
Telugu
,
English
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Kannada