പ്രധാനമന്ത്രിയുടെ ഓഫീസ്
മേഘാലയ സംസ്ഥാനം കൈവരിച്ച അഭൂതപൂർവമായ പുരോഗതിയെ പ്രശംസിക്കുന്ന ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
20 JUL 2025 4:39PM by PIB Thiruvananthpuram
വിനോദ സഞ്ചാരം, യുവജന ശാക്തീകരണം, വനിതകൾ നയിക്കുന്ന സ്വയം സഹായ സംഘങ്ങൾ, പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന പോലുള്ള സംരംഭങ്ങൾ, വൈബ്രന്റ് വില്ലേജ് പ്രോഗ്രാം തുടങ്ങിയ പദ്ധതികളിലൂടെ മേഘാലയ കൈവരിച്ച ശ്രദ്ധേയമായ പരിവർത്തനങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമന്റെ എക്‌സിലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
“വിനോദസഞ്ചാരം, യുവജന ശാക്തീകരണം, വനിതകൾ നേതൃത്വം നൽകുന്ന സ്വയം സഹായ സംഘങ്ങൾ, പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന പോലുള്ള സംരംഭങ്ങൾ, വൈബ്രന്റ് വില്ലേജ് പ്രോഗ്രാം എന്നിവയിലൂടെ മേഘാലയ കൈവരിച്ച ശ്രദ്ധേയമായ മാറ്റങ്ങളെ കേന്ദ്ര ധനമന്ത്രി ശ്രീമതി @nsitharaman എടുത്തുകാണിക്കുന്നു. ശക്തമായ ഗവണ്മെന്റ് പിന്തുണയും ഊർജ്ജസ്വലമായ സമൂഹ മനോഭാവവും കൊണ്ട്, ഈ സംസ്ഥാനം ശക്തവും സ്വയംപര്യാപ്തവുമായ ഇന്ത്യയുടെ മാതൃകയായി നിലകൊള്ളുന്നു."
--NK--
(Release ID: 2146253)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada