പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കൊറിയയിൽനിന്നുള്ള പ്രത്യേക ദൗത്യസംഘം പ്രധാനമന്ത്രിയെ സന്ദർശിച്ചു

प्रविष्टि तिथि: 17 JUL 2025 6:40PM by PIB Thiruvananthpuram

കിം ബൂ ഗ്യോമിന്റെ നേതൃത്വത്തിൽ കൊറിയയിൽനിന്നെത്തിയ (Republic of Korea – ROK) പ്രത്യേക പ്രതിനിധിസംഘം ഇന്നു ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

കൊറിയ പ്രസിഡന്റ് ജേമ്യോങ് ലീയുമായി അടുത്തിടെ നടത്തിയ ഫലപ്രദമായ കൂടിക്കാഴ്ച അനുസ്മരിച്ച പ്രധാനമന്ത്രി ശ്രീ മോദി, പത്താം വാർഷികം ആഘോഷിക്കുന്ന ഇന്ത്യ-ROK പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. നൂതനാശയങ്ങൾ, പ്രതിരോധം, കപ്പൽ നിർമാണം, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൈമാറ്റം എന്നിവയുൾപ്പെടെ, പ്രധാന മേഖലകളിലെ പങ്കാളിത്തത്തിൽ തുടർച്ചയായുണ്ടാകുന്ന പുരോഗതി അദ്ദേഹം എടുത്തുകാട്ടി.

ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:

“കിം ബൂ ഗ്യോമിന്റെ നേതൃത്വത്തിൽ കൊറിയയിൽനിന്നെതിയ പ്രത്യേക ദൗത്യസംഘത്തെ സ്വീകരിക്കാനായതിൽ സന്തോഷം. കഴിഞ്ഞ മാസം പ്രസിഡന്റ് ജേമ്യോങ് ലീയുമായുള്ള (@Jaemyung_Lee) എന്റെ ഫലപ്രദമായ കൂടിക്കാഴ്ച ഞാൻ അനുസ്മരിച്ചു. പത്തുവർഷം പൂർത്തിയാക്കുന്ന ഇന്ത്യ-ROK പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം, നൂതനാശയങ്ങളും പ്രതിരോധവുംമുതൽ കപ്പൽ നിർമാണവും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൈമാറ്റവുംവരെ തുടർച്ചയായി വികസിക്കുന്നു. ജനാധിപത്യരാജ്യങ്ങൾ തമ്മിലുള്ള വളരെയടുത്ത ഈ സഹകരണം ഇൻഡോ-പസഫിക് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും സംഭാവനയേകുന്നു.”

-NK-

(रिलीज़ आईडी: 2145633) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Tamil , Telugu , Kannada