പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശനത്തിന്റെ അനന്തര ഫലങ്ങൾ
Posted On:
04 JUL 2025 11:41PM by PIB Thiruvananthpuram
A) ഒപ്പുവെച്ച ധാരണാ പത്രങ്ങൾ/ കരാറുകൾ:
i. ഇന്ത്യയുടെ ഔഷധങ്ങളുടെ പട്ടികയും, അവയുടെ ഫലങ്ങളും ഉപയോഗത്തിനുള്ള നിർദ്ദേശങ്ങളും അടങ്ങിയ ഒരു ഔദ്യോഗിക പ്രസിദ്ധീകരണ ( ഇന്ത്യൻ ഫാർമക്കോപ്പിയ) ത്തെക്കുറിച്ചുള്ള ധാരണാപത്രം.
ii. ക്വിക്ക് ഇംപാക്ട് പ്രോജക്ടുകൾ (QIP) നടപ്പിലാക്കുന്നതിനുള്ള ഇന്ത്യയുടെ സാമ്പത്തിക സഹായ കരാർ
iii. 2025-2028 കാലയളവിലേക്കുള്ള സാംസ്കാരിക വിനിമയ പരിപാടി.
iv. കായികരംഗത്തെ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം.
v. നയതന്ത്ര പരിശീലനത്തിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം.
vi. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ വെസ്റ്റ് ഇൻഡീസ് സർവകലാശാലയിൽ (UWI) ഹിന്ദി ഭാഷ, ഇന്ത്യൻ പഠനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് ഐസിസിആർ ചെയറുകൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ധാരണാപത്രം.
B) ബഹുമാനപ്പെട്ട പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ :
i. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ (T&T) ഇന്ത്യൻ പ്രവാസികളുടെ ആറാം തലമുറ വരെയുള്ള അംഗങ്ങൾക്ക് OCI കാർഡ് സൗകര്യം വിപുലീകരിക്കൽ: മുൻപ് ഈ സൗകര്യം T&Tയിലെ ഇന്ത്യൻ പ്രവാസികളുടെ നാലാം തലമുറ വരെയുള്ള അംഗങ്ങൾക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ.
ii. T&Tയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് 2000 ലാപ്‌ടോപ്പുകൾ സമ്മാനിക്കൽ.
iii. NAMDEVCO-യ്ക്ക് 1 ദശലക്ഷം യു എസ് ഡോളറിന്റെ കാർഷിക സംസ്കരണ യന്ത്രങ്ങളുടെ ഔപചാരിക കൈമാറ്റം.
iv. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ 50 ദിവസം കൊണ്ട് 800 പേർക്കായി കൃത്രിമ അവയവങ്ങൾ ലഭ്യമാക്കുന്ന ക്യാമ്പ് (പോസ്റ്റർ-ലോഞ്ച്) സംഘടിപ്പിക്കൽ.
v. 'ഹീൽ ഇൻ ഇന്ത്യ' പ്രോഗ്രാമിന് കീഴിൽ ഇന്ത്യയിൽ പ്രത്യേക വൈദ്യചികിത്സയുടെ വാഗ്ദാനം.
vi. ആരോഗ്യ സംരക്ഷണം നൽകുന്നതിന് സഹായിക്കുന്നതിനായി T&T-ക്ക് ഇരുപത് ഹീമോഡയാലിസിസ് യൂണിറ്റുകളും രണ്ട് സീ ആംബുലൻസുകളും സമ്മാനമായി നൽകും.
vii. T&T-യുടെ വിദേശകാര്യ, കാരികോം കാര്യ മന്ത്രാലയ ആസ്ഥാനത്തിൽ സ്ഥാപിക്കുന്നതിനായി ഫോട്ടോവോൾട്ടെയ്ക് മേൽക്കൂര സൗരോർജ്ജ പാനലുകൾ നൽകും.
viii. പോർട്ട് ഓഫ് സ്പെയിനിലെ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറൽ കോ-ഓപ്പറേഷനിൽ, ഇന്ത്യയിൽ നടക്കുന്ന ഗീത മഹോത്സവ ആഘോഷങ്ങളോടൊപ്പം ഗീത മഹോത്സവം സംഘടിപ്പിക്കും.
ix. ഇന്ത്യയിൽ ടി & ടി, കരീബിയൻ മേഖലയിലെ പണ്ഡിറ്റുകൾക്കുള്ള പരിശീലനം.
C) മറ്റ് ഫലങ്ങൾ :
ഇന്ത്യയുടെ ആഗോള സംരംഭങ്ങളായ ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളുടെ കൂട്ടായ്മ (CDRI), ആഗോള ജൈവ ഇന്ധന സഖ്യം (GBA).എന്നിവയിൽ ചേരുന്നതായി ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രഖ്യാപിച്ചു.
****
NK
(Release ID: 2142416)
Read this release in:
English
,
Urdu
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada