പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ട്രിനിഡാഡ് & ടൊബാഗോ പ്രധാനമന്ത്രിക്ക് രാമക്ഷേത്രത്തിന്റെ പകർപ്പും പുണ്യജലവും സമ്മാനിച്ച് പ്രധാനമന്ത്രി

Posted On: 04 JUL 2025 8:57AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഒരു പകർപ്പ് പ്രധാനമന്ത്രി കമല പെർസാദ്-ബിസ്സസാറിന് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം സംഘടിപ്പിച്ച അത്താഴവിരുന്നിൽ സമ്മാനിച്ചു. സരയു നദിയിൽ നിന്നും പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയിൽ നിന്നുമുള്ള പുണ്യജലവും അദ്ദേഹം സമ്മാനിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;

"പ്രധാനമന്ത്രി കമല പെർസാദ്-ബിസ്സസാർ ആതിഥേയത്വം വഹിച്ച അത്താഴവിരുന്നിൽ, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നും, പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭത്തിൽ നിന്നുമുള്ള പുണ്യജലവും ഞാൻ സമ്മാനിച്ചു. അവ ഇന്ത്യയ്ക്കും ട്രിനിഡാഡ് & ടൊബാഗോയ്ക്കും ഇടയിലുള്ള ആഴത്തിലുള്ള സാംസ്കാരികവും ആത്മീയവുമായ ബന്ധത്തെ പ്രതീകപ്പെടുത്തുന്നു."

***

SK


(Release ID: 2142006)