പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിൽ പരിവർത്തനം വരുത്തുന്നതില്‍ സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

Posted On: 02 JUL 2025 2:34PM by PIB Thiruvananthpuram

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിൽ പരിവർത്തനം വരുത്തുന്നതിനായി കേന്ദ്ര സർക്കാർ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തി എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.

കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണ ദേവിയുടെ എക്‌സിലെ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് കുറിച്ചു:

"സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിൽ പരിവർത്തനം വരുത്തുന്നതിനായി, കേന്ദ്ര സർക്കാർ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി അന്നപൂർണ ദേവി ജി എഴുതുന്നു. പോഷൺ  ട്രാക്കർ (Poshan Tracker), ഒരു സമർപ്പിത പരാതി പരിഹാര മൊഡ്യൂൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം തുടങ്ങിയ സംരംഭങ്ങൾ രാജ്യത്തുടനീളം തത്സമയവും ഫലപ്രദവുമായ മാറ്റത്തിന് കാരണമാകുന്നു."

***

SK


(Release ID: 2141509)