പ്രധാനമന്ത്രിയുടെ ഓഫീസ്
ആരോഗ്യത്തിനും ക്ഷേമത്തിനും ഇന്ത്യ നൽകുന്ന സമ്പന്നമായ സാംസ്കാരിക സംഭാവനകളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
26 JUN 2025 7:00PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ആരോഗ്യത്തിനും ക്ഷേമത്തിനും ഇന്ത്യ നൽകുന്ന സമ്പന്നമായ സാംസ്കാരിക സംഭാവനകൾ ഉയർത്തിക്കാട്ടി. പുരാതന പാരമ്പര്യങ്ങളെ ആധുനിക ശാസ്ത്രീയ സമീപനങ്ങളുമായി സമന്വയിപ്പിക്കുന്ന നൂതന സ്റ്റാർട്ടപ്പുകൾ ഉയർന്നുവരുന്ന പ്രവണതയെക്കുറിച്ചും അദ്ദേഹം രേഖപ്പെടുത്തി.
‘മൻ കീ ബാത് അപ്‌ഡേറ്റ്സി’ന്റെ എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“ആരോഗ്യത്തോടെയും ക്ഷേമത്തോടെയും തുടരാൻ ഇന്ത്യൻ സംസ്കാരം നിരവധി മാർഗങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ മേഖലയിലെ ചില സ്റ്റാർട്ടപ്പുകൾ പാരമ്പര്യത്തെ ആധുനികതയുമായി മനോഹരമായി ലയിപ്പിക്കാൻ നടത്തിയ ശ്രമം ഉൾപ്പെടെ, അത്തരം ശ്രമങ്ങൾ ‘മൻ കീ ബാത്തി’ൽ, ഞങ്ങൾ പരിചയപ്പെടുത്തിയിട്ടുണ്ട്.”
****
SK
(रिलीज़ आईडी: 2139957)
आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada