പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ മോദിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ഫോൺ സംഭാഷണം നടത്തി


ഇസ്രയേലിനും ഇറാനും ഇടയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നെതന്യാഹു പ്രധാനമന്ത്രി ശ്രീ മോദിയെ ധരിപ്പിച്ചു


പ്രധാനമന്ത്രി ഇന്ത്യയുടെ ആശങ്കകൾ പങ്കുവയ്ക്കുകയും മേഖലയിൽ സമാധാനവും സ്ഥിരതയും അതിവേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകുകയും ചെയ്തു

Posted On: 13 JUN 2025 11:15PM by PIB Thiruvananthpuram

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി. 

ഇസ്രയേലിനും ഇറാനുമിടയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നെതന്യാഹു പ്രധാനമന്ത്രി ശ്രീ മോദിയെ ധരിപ്പിച്ചു. 

പ്രധാനമന്ത്രി ശ്രീ മോദി ഇന്ത്യയുടെ ആശങ്കകൾ പങ്കുവയ്ക്കുകയും മേഖലയിലെ സമാധാനവും സുസ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് ഊന്നൽ നൽകുകയും ചെയ്തു. 

തുടർന്നും സമ്പർക്കം പുലർത്താൻ ഇരുനേതാക്കളും ധാരണയായി.

***

SK


(Release ID: 2136315) Visitor Counter : 2