പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയിലെ യുവജനങ്ങൾ ആഗോളതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു; നമ്മുടെ യുവശക്തി ഊർജ്ജസ്വലത, നൂതനാശയം, ദൃഢനിശ്ചയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി
പുതിയ വിദ്യാഭ്യാസ നയത്തിലൂടെയും നൈപുണ്യ വികസനത്തിലും സ്റ്റാർട്ടപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെയും, 'വികസിത ഇന്ത്യ' എന്ന പ്രതിജ്ഞയിൽ നമ്മുടെ യുവജനങ്ങൾ പ്രധാന പങ്കാളികളായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി
നമ്മുടെ യുവശക്തിക്ക് തിളങ്ങാൻ സാധ്യമായ എല്ലാ അവസരങ്ങളും ഞങ്ങൾ എപ്പോഴും നൽകും, അവർ വികസിത ഭാരതത്തിന്റെ പ്രധാന നിർമ്മാതാക്കളാണ്: പ്രധാനമന്ത്രി
Posted On:
06 JUN 2025 10:42AM by PIB Thiruvananthpuram
ഇന്ത്യയിലെ യുവജനങ്ങൾ ആഗോളതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ന് ഇന്ത്യയിലെ യുവജനങ്ങളുടെ ആഗോള നേട്ടങ്ങൾ എടുത്തുപറഞ്ഞു. ഊർജ്ജസ്വലതയുടെയും, നൂതനാശയത്തിന്റെയും, ദൃഢനിശ്ചയത്തിന്റെയും പ്രതീകങ്ങളായി അവരെ വിശേഷിപ്പിച്ച അദ്ദേഹം, കഴിഞ്ഞ 11 വർഷമായി രാജ്യത്തിന്റെ വളർച്ചയ്ക്ക് യുവശക്തിയുടെ സമാനതകളില്ലാത്ത ഉത്സാഹവും ബോധ്യവും ഇന്ധനം പകരുന്നതായി പറഞ്ഞു.
സ്റ്റാർട്ടപ്പുകൾ, ശാസ്ത്രം, കായികം, സാമൂഹിക സേവനം, സംസ്കാരം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ യുവ ഇന്ത്യക്കാർ നൽകിയ അസാധാരണ സംഭാവനകൾ ശ്രീ മോദി ചൂണ്ടിക്കാട്ടി. “കഴിഞ്ഞ 11 വർഷത്തിനിടയിൽ, അചിന്ത്യമായ കാര്യങ്ങൾ ചെയ്ത യുവാക്കളുടെ ശ്രദ്ധേയമായ ഉദാഹരണങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചു,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 11 വർഷമായി യുവജന ശാക്തീകരണം ലക്ഷ്യമിട്ടുള്ള ഗവൺമെൻ്റ് നയങ്ങളുടെ പരിവർത്തനാത്മക സ്വാധീനം പ്രധാനമന്ത്രി മോദി അടിവരയിട്ടു. യുവാക്കളെ ശാക്തീകരിക്കുക എന്നതാണ് ഒരു രാജ്യത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും ശക്തമായ കാര്യം എന്ന ഉറച്ച വിശ്വാസത്തിൽ നിന്നാണ് സ്റ്റാർട്ടപ്പ് ഇന്ത്യ, സ്കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, ദേശീയ വിദ്യാഭ്യാസ നയം 2020 തുടങ്ങിയ ഗവൺമെൻ്റ് സംരംഭങ്ങൾ ഉരുത്തിരിഞ്ഞതെന്ന് ശ്രീ മോദി പറഞ്ഞു.
കഴിഞ്ഞ 11 വർഷമായി യുവജനങ്ങളെ ശാക്തീകരിക്കാൻ ഗവൺമെൻ്റ് തുടർച്ചയായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെയും നൈപുണ്യ വികസനത്തിലും സ്റ്റാർട്ടപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും, 'വികസിത ഇന്ത്യ' എന്ന ദൃഢനിശ്ചയത്തിൽ യുവാക്കൾ പ്രധാന പങ്കാളികളായി മാറിയിരിക്കുന്നു.
യുവശക്തിക്ക് ശോഭിക്കാൻ സാധ്യമായ എല്ലാ അവസരങ്ങളും ഗവൺമെൻ്റ് എപ്പോഴും നൽകുമെന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;
"ഇന്ത്യയിലെ യുവജനങ്ങൾ ആഗോളതലത്തിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നമ്മുടെ യുവശക്തി ചലനാത്മകത, നൂതനാശയം, ദൃഢനിശ്ചയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ യുവാക്കൾ ഇന്ത്യയുടെ വളർച്ചയെ സമാനതകളില്ലാത്ത ഊർജ്ജവും ബോധ്യവും ഉപയോഗിച്ച് നയിച്ചു.
കഴിഞ്ഞ 11 വർഷത്തിനിടയിൽ, സ്റ്റാർട്ടപ്പുകൾ, ശാസ്ത്രം, കായികം, സാമൂഹിക സേവനം, സംസ്കാരം തുടങ്ങി വിവിധ മേഖലകളിൽ അചിന്ത്യമായ കാര്യങ്ങൾ ചെയ്ത യുവാക്കളുടെ ശ്രദ്ധേയമായ ഉദാഹരണങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചു.
യുവജന ശാക്തീകരണം ലക്ഷ്യമിട്ടുള്ള നയങ്ങളിലും പരിപാടികളിലും കഴിഞ്ഞ 11 വർഷമായി നിർണായകമായ മാറ്റം ഉണ്ടായിട്ടുണ്ട്. സ്റ്റാർട്ടപ്പ് ഇന്ത്യ, സ്കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, ദേശീയ വിദ്യാഭ്യാസ നയം 2020 തുടങ്ങിയ ഗവൺമെൻ്റ് സംരംഭങ്ങൾ യുവാക്കളുടെ ശാക്തീകരണമാണ് ഒരു രാജ്യത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും ശക്തമായ കാര്യം എന്ന ഉറച്ച വിശ്വാസത്തിൽ വേരൂന്നിയതാണ്.
ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങൾ നമ്മുടെ യുവാക്കൾ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.
#11YearsOfYuvaShakti"
***
SK
(Release ID: 2134451)
Read this release in:
Odia
,
English
,
Urdu
,
Hindi
,
Nepali
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada