പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശുചിത്വപൂർണ്ണവും ഹരിതാഭവുമായ നഗര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി ഡൽഹിയിൽ ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

प्रविष्टि तिथि: 05 JUN 2025 12:46PM by PIB Thiruvananthpuram

സുസ്ഥിര വികസനവും ശുചിത്വ നഗര ഗതാഗതവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി ഗവൺമെൻ്റിൻ്റെ ഒരു സംരംഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

ശുചിത്വപൂർണ്ണവും ഹരിതാഭവുമായ ഡൽഹി നിർമ്മിക്കുന്നതിന് ഈ സംരംഭം സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ജനങ്ങളുടെ 'ജീവിതം സുഗമമാക്കൽ' മെച്ചപ്പെടുത്താനും ഈ നടപടി സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;

"ശുചിത്വപൂർണ്ണവും ഹരിതാഭവുമായ ഡൽഹി നിർമ്മിക്കുന്നു!

സുസ്ഥിര വികസനവും ശുചിത്വമുള്ള നഗര ഗതാഗതവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി ഗവൺമെൻ്റിൻ്റെ ഒരു സംരംഭത്തിന് കീഴിൽ ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ, ഇത് ഡൽഹിയിലെ ജനങ്ങളുടെ 'ജീവിതം സുഗമമാക്കൽ' മെച്ചപ്പെടുത്തും."

***

NK


(रिलीज़ आईडी: 2134118) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali-TR , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada