പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആഗോള ദുരന്തപ്രതിരോധ ശ്രമങ്ങളോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത, ജനീവയിൽ നടന്ന ദുരന്തസാധ്യതാ ലഘൂകരണത്തിനായുള്ള എട്ടാമത് ആഗോളവേദിയിൽ ആവർത്തിച്ച് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി. കെ. മിശ്ര

പോസ്റ്റഡ് ഓണ്‍: 04 JUN 2025 9:06AM by PIB Thiruvananthpuram

ജനീവയിൽ ഇന്നലെ (03 ജൂൺ 2025)  നടന്ന ദുരന്തസാധ്യതാ ലഘൂകരണത്തിനായുള്ള എട്ടാമത് ആഗോളവേദിയിൽ  ആഗോള ദുരന്തപ്രതിരോധ ശ്രമങ്ങളോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി. കെ. മിശ്ര ആവർത്തിച്ച് വ്യക്‌തമാക്കി. ദുരന്തസാധ്യതാ ലഘൂകരണത്തിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകി, നോർവേയുടെ അന്താരാഷ്ട്ര വികസന ഉപമന്ത്രി സ്റ്റൈൻ റെനേറ്റ് ഹാഹൈമുമായി അദ്ദേഹം ഫലപ്രദമായ ചർച്ചകൾ നടത്തി.

 സുരക്ഷിതവും കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ ഭാവിക്കായി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കി, പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടന ചടങ്ങിൽ ഡോ. മിശ്ര പങ്കെടുത്തു. ദുരന്തസാധ്യതാ ലഘൂകരണത്തിലും പ്രതിരോധശേഷി രൂപീകരണത്തിലുമുള്ള ഇന്ത്യയുടെ മുൻകരുതൽ സമീപനം അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

***

SK


( റിലീസ് ഐ.ഡി: 2133709) സന്ദര്‍ശക കൗണ്ടര്‍ : 31