പ്രധാനമന്ത്രിയുടെ ഓഫീസ്
ആന്ധ്രാപ്രദേശിന്റെ ‘യോഗാന്ധ്ര 2025’ സംരംഭത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
03 JUN 2025 8:23PM by PIB Thiruvananthpuram
ആന്ധ്രപ്രദേശിലെ ചിറ്റൂരിനു സമീപം നടന്ന ‘യോഗാന്ധ്ര 2025’ പരിപാടിയിൽ യോഗയിൽ തൽപ്പരരായവരുടെ സജീവമായ പങ്കാളിത്തത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 2025ലെ അന്താരാഷ്ട്ര യോഗാദിനത്തിന് (IDY) മുന്നോടിയായി ആന്ധ്രാപ്രദേശിൽ ഒരു മാസം നീളുന്ന ആചരണത്തിനു തുടക്കംകുറിക്കാൻ പുലിഗുണ്ഡ് ട്വിൻ ഹിൽസിൽ സംഘടിപ്പിച്ച ആവേശകരമായ പരിപാടിയിൽ 2000-ത്തിലധികം യോഗാതൽപ്പരർ ഒത്തുചേർന്നു.
കേന്ദ്രമന്ത്രി ശ്രീ പ്രതാപ് റാവു ജാധവ് സമൂഹമാധ്യമ ഇടമായ എക്‌സിൽ കുറിച്ച പോസ്റ്റ് പങ്കിട്ടു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ:
“2025ലെ യോഗാദിനത്തോടുള്ള ആവേശം വർധിക്കുന്നതു കാണുന്നതിൽ സന്തോഷമുണ്ട്. ആന്ധ്രയിലെ ജനങ്ങൾ യോഗയെ ജനപ്രിയമാക്കാൻ നടത്തുന്ന അഭിനന്ദനാർഹമായ ശ്രമമാണ് #Yogandhra2025. ജൂൺ 21ന് ആന്ധ്രാപ്രദേശിൽ യോഗാ ദിനം ആഘോഷിക്കുന്നതിനായി ഞാൻ കാത്തിരിക്കുന്നു.
യോഗാദിനം ആഘോഷിക്കാനും യോഗ നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കാനും ഞാൻ ഏവരോടും അഭ്യർഥിക്കുന്നു.
@ncbn”
****
-SK-
(रिलीज़ आईडी: 2133673)
आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada