പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തെലങ്കാന സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

प्रविष्टि तिथि: 02 JUN 2025 9:54AM by PIB Thiruvananthpuram

സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തെലങ്കാനയിലെ ജനങ്ങളെ ആശംസിച്ചു. "ദേശീയ പുരോഗതിക്ക് എണ്ണമറ്റ സംഭാവനകൾ നൽകിയതിന് പേരുകേട്ട സംസ്ഥാനമാണ് തെലങ്കാന. കഴിഞ്ഞ ദശകത്തിൽ, സംസ്ഥാനത്തെ ജനങ്ങളുടെ 'ജീവിതം സുഗമമാക്കൽ' നടപ്പിലാക്കുന്നതിന് എൻ‌ഡി‌എ ഗവണ്മെൻ്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്", ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"സംസ്ഥാന രൂപീകരണ ദിനത്തിൽ തെലങ്കാനയിലെ ജനങ്ങൾക്ക് ആശംസകൾ. ദേശീയ പുരോഗതിക്ക് എണ്ണമറ്റ സംഭാവനകൾ നൽകിയതിന് പേരുകേട്ടതാണ് ഈ സംസ്ഥാനം. കഴിഞ്ഞ ദശകത്തിൽ, സംസ്ഥാനത്തെ ജനങ്ങളുടെ 'ജീവിതം സുഗമമാക്കൽ' നടപ്പിലാക്കുന്നതിന് എൻ‌ഡി‌എ ഗവണ്മെൻ്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജനങ്ങളും വിജയവും സമൃദ്ധിയും കൈവരിക്കട്ടെ."

***

NK


(रिलीज़ आईडी: 2133216) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada