പ്രധാനമന്ത്രിയുടെ ഓഫീസ്
ജനകേന്ദ്രീകൃത ഭരണത്തിന്റെ ശക്തി പ്രതിഫലനമായി, കലാപത്തിൽ നിന്ന് സഹകരണത്തിലേക്കും സമാധാനത്തിലേക്കുമുള്ള ബസ്തറിന്റെ യാത്രയെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
26 MAY 2025 3:07PM by PIB Thiruvananthpuram
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദിയോ സായിയുടെ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവച്ചു. ജനകേന്ദ്രീകൃത ഭരണത്തിന്റെ ശക്തി പ്രതിഫലനമായി, സംഘർഷവും കലാപവും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും സഹകരണത്തിന്റെയും, സമാധാനത്തിന്റെയും സാഹചര്യത്തിലേക്കുള്ള ബസ്തറിന്റെ യാത്രയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനമാണ് ഇത്.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി എക്‌സിൽ എഴുതിയ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ ഇങ്ങനെ കുറിച്ചു:
"കലാപത്തിൽ നിന്ന് സഹകരണത്തിലേക്കും സമാധാനത്തിലേക്കുമുള്ള ബസ്തറിന്റെ യാത്ര ജനകേന്ദ്രീകൃത ഭരണത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. ആദിവാസി ക്ഷേമം, സുരക്ഷ, വികസനം എന്നിവ ഛത്തീസ്ഗഢിന് ഒരു പുതിയ അധ്യായം എങ്ങനെ രചിക്കുന്നുവെന്ന് മുഖ്യമന്ത്രി ശ്രീ @vishnudsai പങ്കുവെച്ചു. തീർച്ചയായും വായിക്കേണ്ട ഒന്ന്!"
***
NK
(Release ID: 2131307)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada