പാര്‍ലമെന്ററികാര്യ മന്ത്രാലയം
azadi ka amrit mahotsav

'ഭീകരതയ്‌ക്കെതിരെ സഹിഷ്ണുതയില്ല'എന്ന ഇന്ത്യയുടെ ശക്തമായ സന്ദേശം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സർവകക്ഷി പ്രതിനിധികൾ

Posted On: 17 MAY 2025 9:19AM by PIB Thiruvananthpuram

ഓപ്പറേഷൻ സിന്ദൂറിന്റെയും അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിരന്തര പോരാട്ടത്തിന്റെയും പശ്ചാത്തലത്തിൽ, സർവകക്ഷി പ്രതിനിധികൾ അടങ്ങുന്ന ഏഴ് പ്രതിനിധിസംഘങ്ങൾ ഈ മാസം അവസാനം യുഎൻ സുരക്ഷാ സമിതിയിലെ അംഗരാജ്യങ്ങൾ ഉൾപ്പെടെ പ്രധാന രാജ്യങ്ങൾ സന്ദർശിക്കും.

 

എല്ലാ രൂപത്തിലും രീതിയിലുമുള്ള ഭീകരതയെ ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ ദേശീയ സമവായവും നിശ്ചയദാർഢ്യത്തോടെയുള്ള സമീപനവും സർവകക്ഷി പ്രതിനിധികൾ അവതരിപ്പിക്കും. ഭീകരതയ്‌ക്കെതിരെ ഒരിക്കലും സഹിഷ്ണുത പാടില്ലെന്ന ഇന്ത്യയുടെ ശക്തമായ സന്ദേശം അവർ ലോകത്തിന് മുന്നിൽ എത്തിക്കും.

 

വിവിധ പാർട്ടികളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ, രാഷ്ട്രീയപ്രമുഖർ , വിശിഷ്ട നയതന്ത്രജ്ഞർ എന്നിവർ ഓരോ പ്രതിനിധി സംഘത്തിലും ഉണ്ടാകും.

 

താഴെ പറയുന്ന പാർലമെന്റ് അംഗങ്ങൾ ഏഴ് പ്രതിനിധി സംഘങ്ങളെ നയിക്കും:

 

1) ശ്രീ ശശി തരൂർ, ഐഎൻസി

 

2) ശ്രീ രവിശങ്കർ പ്രസാദ്, ബിജെപി

 

3) ശ്രീ സഞ്ജയ് കുമാർ ഝാ, ജെഡിയു

 

4) ശ്രീ ബൈജയന്ത് പാണ്ഡ, ബിജെപി

 

5) ശ്രീമതി കനിമൊഴി കരുണാനിധി, ഡിഎംകെ

 

6) ശ്രീമതി. സുപ്രിയ സുലെ, എൻ.സി.പി

 

 7) ശ്രീ ശ്രീകാന്ത് ഏകനാഥ് ഷിൻഡെ, ശിവസേന

 

********************


(Release ID: 2129266)