പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികത്തിൽ പ്രധാനമന്ത്രി സിക്കിമിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു

Posted On: 16 MAY 2025 10:13AM by PIB Thiruvananthpuram

സിക്കിം സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. " ഈ വർഷം സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ഈ വേള കൂടുതൽ സവിശേഷമാണ്! സിക്കിം പ്രശാന്തമായ സൗന്ദര്യം, സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾ, കഠിനാധ്വാനം ചെയ്യുന്ന ജനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു", ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;

"സിക്കിം സംസ്ഥാന രൂപീകരണ ദിനത്തിൽ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ! ഈ വർഷം, സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ഈ വേള കൂടുതൽ സവിശേഷമാണ്!

സിക്കിം പ്രശാന്തമായ സൗന്ദര്യം, സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾ, കഠിനാധ്വാനികളായ ജനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈവിധ്യമാർന്ന മേഖലകളിൽ സംസ്ഥാനം പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ മനോഹരമായ സംസ്ഥാനത്തെ ജനങ്ങൾ അഭിവൃദ്ധി പ്രാപിക്കട്ടെ."

***

SK


(Release ID: 2129002)