പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മത്സ്യബന്ധനമേഖലയ്ക്കു കൂടുതൽ കരുത്തേകുന്നതിനുള്ള മാർഗങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

Posted On: 15 MAY 2025 7:04PM by PIB Thiruvananthpuram

മത്സ്യബന്ധനമേഖലയ്ക്കു കൂടുതൽ കരുത്തേകുന്നതിനുള്ള മാർഗങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു യോഗം ചേർന്നു. “ഈ മേഖലയ്ക്കു ഞങ്ങൾ വളരെയധികം പ്രാധാന്യമേകുന്നു. കൂടാതെ, ഈ മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മത്സ്യത്തൊഴിലാളികൾക്കു വായ്പയും വിപണിയും കൂടുതൽ ലഭ്യമാക്കുന്നതിനും വിപുലമായി പ്രവർത്തിച്ചിട്ടുമുണ്ട്”- ശ്രീ മോദി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“മത്സ്യബന്ധനമേഖലയ്ക്കു കൂടുതൽ കരുത്തുപകരുന്നതിനുള്ള മാർഗങ്ങൾ അവലോകനം ചെയ്യുന്നതിനായുള്ള യോഗം ചേർന്നു. ഈ മേഖലയ്ക്കു ഞങ്ങൾ വളരെയധികം പ്രാധാന്യമേകുന്നു. കൂടാതെ, ഈ മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മത്സ്യത്തൊഴിലാളികൾക്കു വായ്പയും വിപണിയും കൂടുതൽ ലഭ്യമാക്കുന്നതിനും വിപുലമായി പ്രവർത്തിച്ചിട്ടുമുണ്ട്. കയറ്റുമതി മെച്ചപ്പെടുത്തുന്നതും ആഴക്കടൽ മത്സ്യബന്ധനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നത്തെ യോഗത്തിൽ ചർച്ചകൾ നടന്നു.”

 

***

SK

(Release ID: 2128922)