വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
2030 ആകുമ്പോഴേക്കും ഉപഭോക്തൃ ചെലവിൽ ഇന്ത്യയുടെ സർഗ്ഗസൃഷ്ടി സമ്പദ്‌വ്യവസ്ഥ 1 ട്രില്യൺ ഡോളറിലധികം സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു: WAVES 2025 ൽ BCG റിപ്പോർട്ട് പുറത്തിറക്കും
Posted On:
02 MAY 2025 2:33PM
|
Location:
PIB Thiruvananthpuram
സർഗ്ഗസൃഷ്ടി സമ്പദ്‌വ്യവസ്ഥയുടെ ഉയർച്ച കാരണം ഇന്ത്യയുടെ ഡിജിറ്റൽ ഭൂമിക ഗണ്യമായ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ (BCG), "ഉള്ളടക്കം മുതൽ വിപണനം വരെ: ഇന്ത്യയുടെ സർഗ്ഗസൃഷ്ടി സമ്പദ്‌വ്യവസ്ഥയുടെ വിശകലനം", എന്ന പുതിയ റിപ്പോർട്ട് നാളെ (2025 മെയ് 3) മുംബൈയിൽ നടക്കുന്ന WAVES 2025 ൽ പുറത്തിറക്കും. ഇന്ത്യയിലെ സർഗ്ഗ സ്രഷ്ടാക്കൾ നിലവിൽ പ്രതിവർഷം 350 ബില്യൺ ഡോളറിലധികം ഉപഭോക്തൃ ചെലവിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു - 2030 ആകുമ്പോഴേക്കും ഇത് 1 ട്രില്യൺ ഡോളർ കവിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയിൽ 2 മുതൽ 2.5 ദശലക്ഷം വരെ സജീവ ഡിജിറ്റൽ സ്രഷ്ടാക്കൾ ഉണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 1,000 ൽ കൂടുതൽ ഫോളോവേഴ്‌സുള്ള വ്യക്തികളുടെ കണക്കാണിത്. ഇത്രയധികം സർഗ്ഗ സ്രഷ്ടാക്കളിൽ, 8–10% പേർ മാത്രമാണ് നിലവിൽ അവരുടെ ഉള്ളടക്കത്തിൽ നിന്ന് ഫലപ്രദമായി ധനസമ്പാദനം നടത്തുന്നത്. ഇത് അതിവേഗം വളരുന്ന ഈ മേഖലയുടെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ന് 20–25 ബില്യൺ ഡോളർ ആയി കണക്കാക്കപ്പെടുന്ന സർഗ്ഗ സൃഷ്ടി ആവാസവ്യവസ്ഥയുടെ നേരിട്ടുള്ള വരുമാനം ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 100–125 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
റിപ്പോർട്ടിലെ സുപ്രധാന വിവരങ്ങൾ:
-30% ത്തിലധികം ഉപഭോക്തൃ തീരുമാനങ്ങളിലും സർഗ്ഗസ്രഷ്ടാക്കളുടെ സ്വാധീനമുണ്ട്. ഇത് 350–400 ബില്യൺ ഡോളർ ചെലവഴിക്കാൻ കാരണമാകുന്നു.
-ജെൻ ഇസഡിനും മെട്രോപൊളിറ്റൻ കേന്ദ്രങ്ങൾക്കും അപ്പുറത്തേക്ക് ഈ ആവാസവ്യവസ്ഥ വ്യാപിക്കുന്നു.നഗരവാസികളിലേക്കും വ്യത്യസ്ത പ്രായത്തിലുള്ളവരിലേക്കും എത്തുന്നു.
-ഹാസ്യം, ചലച്ചിത്രങ്ങൾ, ദൈനംദിന സൗജന്യങ്ങൾ, ഫാഷൻ എന്നിവയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വിഭാഗങ്ങൾ. ഷോർട്ട്-ഫോം വീഡിയോ പ്രബലമായ ഉള്ളടക്ക ഫോർമാറ്റായി തുടരുന്നു.
-വേഗത്തിലുള്ള ഉള്ളടക്ക നിർമ്മാണം, സൃഷ്ടിപരമായ സ്വാതന്ത്ര്യം, വൈവിധ്യമാർന്ന ഉപഭോക്തൃ ലക്ഷ്യങ്ങൾ, ഫലത്തെ അടിസ്ഥാനമാക്കിയുള്ള പരിശോധന എന്നിവയിൽ കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ബ്രാൻഡ് തന്ത്രങ്ങൾ വികസിപ്പിക്കുന്നു.
-വെർച്വൽ ഗിഫ്റ്റിംഗ്, ലൈവ് കൊമേഴ്‌സ്, സബ്‌സ്‌ക്രിപ്‌ഷനുകൾ തുടങ്ങിയ ഉപഭോക്തൃ ധനസഹായ മാർഗ്ഗങ്ങൾ സ്വാധീനമുറപ്പിക്കുന്നതോടെ വരുമാന മാതൃകകകൾ വൈവിധ്യവൽക്കരിക്കപ്പെടുന്നു.
-ഡിജിറ്റൽ സർഗ്ഗ സൃഷ്ടി ആവാസവ്യവസ്ഥ വാണിജ്യത്തിലും വിപണനത്തിലും ഒരു നിർണ്ണായക പരിവർത്തനത്തെ സൂചിപ്പിക്കുന്ന സാഹചര്യത്തിൽ, വരും വർഷങ്ങളിൽ ക്രിയേറ്റർ മാർക്കറ്റിംഗിലെ നിക്ഷേപം ബ്രാൻഡുകൾ 1.5 മുതൽ 3 മടങ്ങ് വരെ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മുംബൈയിൽ നടക്കുന്ന WAVES 2025-ൽ BCG റിപ്പോർട്ട് നാളെ ഔദ്യോഗികമായി പുറത്തിറക്കും. നിർമ്മിത ബുദ്ധി (AI), സാമൂഹ്യ മാധ്യമങ്ങൾ, AVGC മേഖല, ചലച്ചിത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് WAVES 2025 മഹാമേളയിൽ ഉയർന്നുവരുന്ന ചർച്ചകൾ ഡിജിറ്റൽ മീഡിയ മേഖലയിൽ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു.
SKY
*****
Release ID:
(Release ID: 2126185)
| Visitor Counter:
27
Read this release in:
English
,
Khasi
,
Urdu
,
Hindi
,
Nepali
,
Marathi
,
Bengali
,
Assamese
,
Gujarati
,
Tamil
,
Telugu
,
Kannada