WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

“ലീഗല്‍ കറന്റ്സ്: 2025-ലെ ഇന്ത്യന്‍ മാധ്യമ-വിനോദ മേഖലയിലെ നിയന്ത്രണ ചട്ടക്കൂടുകളുടെ കൈപ്പുസ്തകം” നാളെ പുറത്തിറങ്ങും

 Posted On: 02 MAY 2025 2:39PM |   Location: PIB Thiruvananthpuram
“ലീഗല്‍ കറന്റ്സ്: 2025-ലെ ഇന്ത്യന്‍ മാധ്യമ-വിനോദ മേഖലയിലെ നിയന്ത്രണ ചട്ടക്കൂടുകളുടെ കൈപ്പുസ്തകം” എന്ന തലക്കെട്ടില്‍ വേവ്സ് 2025-ന്റെ വിജ്ഞാന പങ്കാളികളിലൊന്നായ ഖൈതാൻ & കമ്പനി തയ്യാറാക്കിയ സുപ്രധാന റിപ്പോർട്ടിന്റെ പ്രകാശനത്തിന് വേവ്സ് വേദി നാളെ സാക്ഷ്യംവഹിക്കും. ഇന്ത്യയുടെ ഊർജസ്വലമായ മാധ്യമ-വിനോദ  ആവാസവ്യവസ്ഥയുടെ വളർന്നുവരുന്ന സാധ്യതകളെ രൂപപ്പെടുത്തുകയും സ്വതന്ത്രമാക്കുകയും ചെയ്യുന്ന നിയന്ത്രണ ചട്ടക്കൂടുകള്‍ സംബന്ധിച്ചാണ് റിപ്പോര്‍ട്ട്.


മാധ്യമ-വിനോദ മേലയിലെ വ്യവസായ പങ്കാളികൾക്ക് പ്രക്ഷേപണം, വിവരവിനോദം, ഗെയിമിംഗ്, എഐ, ഡിജിറ്റൽ മാധ്യമങ്ങള്‍, ചലച്ചിത്രം എന്നിവയിലുടനീളം  കഴിവുകളും സാങ്കേതിക നവീകരണവും പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന നിയന്ത്രണ ചട്ടക്കൂടുകൾ വഴി രാജ്യത്തെ മാധ്യമ-വിനോദ വ്യവസായം അഭൂതപൂർവമായ പരിവർത്തനത്തിന് വിധേയമാകുന്ന നിർണായക നിമിഷത്തിലാണ് നിയമ മാർഗനിർദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത്.  ഇന്റർനെറ്റ് ലഭ്യതയില്‍ ദ്രുതഗതിയിലെ വർധനയ്ക്കും ഇന്ത്യൻ ഉള്ളടക്ക ഉപഭോഗത്തിലെ മാറ്റങ്ങള്‍ക്കുമൊപ്പം പരിവര്‍ത്തനത്തിന് മുൻകൈയെടുത്തും നവീകരണത്തെ സ്വീകരിച്ചുകൊണ്ടുമുള്ള ഭരണ നിര്‍വഹണത്തിലൂടെ ഇന്ത്യ ഒരു ഡിജിറ്റൽ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. അച്ചടി, പരമ്പരാഗത  പ്രക്ഷേപണം തുടങ്ങിയ മേഖലകളിലെ സർക്കാർ നിയന്ത്രണങ്ങള്‍ ടെലിവിഷനിലും റേഡിയോയിലും ലളിതവല്‍ക്കരിക്കുകയും ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത്  ഇപ്പോഴും ഈ മാധ്യമങ്ങള്‍ ഗണ്യമായ പ്രേക്ഷകരെ ആകർഷിക്കുന്നു.


വിദേശ കമ്പനികളുടെ വിപണി പ്രവേശം, സഹകരണം, പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച നിയമപരമായ ആസൂത്രണം പ്രോത്സാഹിപ്പിക്കുകയും ലളിതവല്‍ക്കരിക്കുകയും ചെയ്ത പ്രധാന സർക്കാർ സംരംഭങ്ങളും നിയമപരമായ ഇടപെടലുകളും കൈപ്പുസ്തകത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ഉൽപ്പാദന, സഹ-ഉൽപ്പാദന പ്രോത്സാഹന പദ്ധതികളും  ഇന്ത്യയെ ഉള്ളടക്ക നിര്‍മാണത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റി.


പരസ്യം, ഓൺലൈൻ ഗെയിമിംഗ്, ഡിജിറ്റൽ മാധ്യമങ്ങള്‍ തുടങ്ങിയ സുപ്രധാന മേഖലകളിൽ വ്യവസായ സ്ഥാപനങ്ങളും സർക്കാരും തമ്മിൽ വികസിച്ചുവന്ന  സഹകരണ പങ്കാളിത്തം നിയമപരമായ അനുവര്‍ത്തനം ഉറപ്പാക്കുന്നതിനൊപ്പം പങ്കാളികൾക്ക് പ്രവർത്തനപരമായ വഴക്കവും നൽകുന്നു.
 
SKY
 
******

Release ID: (Release ID: 2126181)   |   Visitor Counter: 30