പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ കമല പെർസാദ്-ബിസെസ്സറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 29 APR 2025 2:49PM by PIB Thiruvananthpuram

തെരഞ്ഞെടുപ്പിലെ വിജയത്തിൽ കമല പെർസാദ്-ബിസെസ്സറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ചരിത്രപരമായി അടുപ്പമേറിയും കുടുംബസമാനവുമായ ബന്ധത്തെയും അദ്ദേഹം പരാമർശിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

"തെരഞ്ഞെടുപ്പിലെ വിജയത്തിന് കമല പെർസാദ്-ബിസെസ്സറിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ട്രിനിഡാഡ് ആൻഡ് ടൊബാഗോയുമായുള്ള ചരിത്രപരമായി അടുത്തതും കുടുംബപരവുമായ ബന്ധത്തെ ഞങ്ങൾ വിലമതിക്കുന്നു. നമ്മുടെ ജനങ്ങളുടെ പരസ്പരാഭിവൃദ്ധിക്കും ക്ഷേമത്തിനുമായി നമ്മുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

***

SK


(Release ID: 2125158) Visitor Counter : 14