@font-face { font-family: 'Poppins'; src: url('/fonts/Poppins-Regular.ttf') format('truetype'); font-weight: 400; font-style: normal; } body { font-family: 'Poppins', sans-serif; } .hero { background: linear-gradient(to right, #003973, #e5e5be); color: white; padding: 60px 30px; text-align: center; } .hero h1 { font-size: 2.5rem; font-weight: 700; } .hero h4 { font-weight: 300; } .article-box { background: white; border-radius: 10px; box-shadow: 0 8px 20px rgba(0,0,0,0.1); padding: 40px 30px; margin-top: -40px; position: relative; z-index: 1; } .meta-info { font-size: 1em; color: #6c757d; text-align: center; } .alert-warning { font-weight: bold; font-size: 1.05rem; } .section-footer { margin-top: 40px; padding: 20px 0; font-size: 0.95rem; color: #555; border-top: 1px solid #ddd; } .global-footer { background: #343a40; color: white; padding: 40px 20px 20px; margin-top: 60px; } .social-icons i { font-size: 1.4rem; margin: 0 10px; color: #ccc; } .social-icons a:hover i { color: #fff; } .languages { font-size: 0.9rem; color: #aaa; } footer { background-image: linear-gradient(to right, #7922a7, #3b2d6d, #7922a7, #b12968, #a42776); } body { background: #f5f8fa; } .innner-page-main-about-us-content-right-part { background:#ffffff; border:none; width: 100% !important; float: left; border-radius:10px; box-shadow: 0 8px 20px rgba(0,0,0,0.1); padding: 0px 30px 40px 30px; margin-top: 3px; } .event-heading-background { background: linear-gradient(to right, #7922a7, #3b2d6d, #7922a7, #b12968, #a42776); color: white; padding: 20px 0; margin: 0px -30px 20px; padding: 10px 20px; } .viewsreleaseEvent { background-color: #fff3cd; padding: 20px 10px; box-shadow: 0 .5rem 1rem rgba(0, 0, 0, .15) !important; } } @media print { .hero { padding-top: 20px !important; padding-bottom: 20px !important; } .article-box { padding-top: 20px !important; } }
WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വേവ്സ് 2025: മാധ്യമം, വിനോദം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സവിശേഷമായ ആഗോള പ്രദർശനം

 Posted On: 28 APR 2025 5:21PM |   Location: PIB Thiruvananthpuram
2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി 2025 -വേവ്സ് ലോകത്തിലെ മാധ്യമ, വിനോദ, സാങ്കേതിക മേഖലയിലെ പ്രമുഖരായ നൂതനാശയ വിദഗ്ധരെ ഒരുമിച്ച് ചേർക്കുന്നു. അതിവിശാലമായി 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വേവ്സ് 2025 വേദി, വ്യവസായ ഭീമന്മാർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നിക്ഷേപകർ, അത്യാധുനിക സാങ്കേതിക വിദ്യാ വിദഗ്ധർ എന്നിവർക്ക് ഒത്തുചേരാനും ആഗോള വിനോദത്തിന്റെ ഭാവി പര്യവേക്ഷണം ചെയ്യാനുമുള്ള ഒരു സവിശേഷ വേദിയായി വർത്തിക്കും. നെറ്റ്ഫ്ലിക്സ്, ആമസോൺ, ഗൂഗിൾ, മെറ്റാ, സോണി, റിലയൻസ്, അഡോബ്, ടാറ്റ, ബാലാജി ടെലിഫിലിംസ്, ധർമ്മ പ്രൊഡക്ഷൻസ്, സരിഗമ, യാഷ് രാജ് ഫിലിംസ് എന്നിവയുൾപ്പെടെ 100-ലധികം പ്രമുഖ പ്രദർശകർ പരിപാടിയുടെ ഭാഗമാകും.കൂടാതെ ജെറ്റ്സിന്തസിസ്, ഡിജിറ്റൽ റേഡിയോ മോണ്ടിയേൽ (DRM), ഫ്രീ സ്ട്രീം ടെക്നോളജീസ്, ന്യൂറൽ ഗാരേജ്, ഫ്രാക്റ്റൽ പിക്ചർ തുടങ്ങിയ നവയുഗ നൂതനാശയ സംരംഭങ്ങളും ഉച്ചകോടിയിൽ അണിചേരും. വിനോദ മേഖലയിലെ നൂതനാശയം, സർഗ്ഗാത്മകത, സീമാതീതമായ സഹകരണം എന്നിവയുടെ സംഗമമായിരിക്കും വേവ്സ്.
 
"കല ടു കോഡ്" എന്ന പ്രമേയത്തിൽ ഇന്ത്യയുടെ ചലനാത്മകമായ പൈതൃകത്തെ ആഘോഷിക്കുന്ന, 1,470 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ തയ്യാറാക്കിയിട്ടുള്ള 'ഭാരത് പവലിയൻ ആണ് ഈ അതുല്യമായ ഉച്ചകോടിയുടെ പ്രധാന സവിശേഷത. പുരാതന വാമൊഴി പാരമ്പര്യങ്ങളും ദൃശ്യകലകളും മുതൽ അത്യാധുനിക സാങ്കേതിക മുന്നേറ്റങ്ങൾ വരെയുള്ള ഇന്ത്യൻ ആഖ്യാനശൈലിയുടെ പരിണാമത്തെക്കുറിച്ച് ശ്രുതി, കൃതി, ദൃഷ്ടി, സർഗ്ഗപ്രതിഭയുടെ കുതിപ്പ് എന്നീ പേരുകളിലായി സജ്ജമാക്കിയിട്ടുള്ള നാല് മേഖലകളിലൂടെ സന്ദർശകർക്ക് ആഴത്തിലുള്ള അനുഭവ ജ്ഞാനം ലഭിക്കും.
 
ഭാരത് പവലിയന് പുറമേ, വേവ്സ് 2025 ൽ സംസ്ഥാനങ്ങളുടെ പ്രത്യേക പവലിയനുകളും പ്രദർശിപ്പിക്കും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗോവ, ഗുജറാത്ത്, തെലങ്കാന, മധ്യപ്രദേശ്, തുടങ്ങി നിരവധി സംസ്ഥാനങ്ങൾ അവരുടെ സാംസ്കാരികവും സർഗാത്മകവുമായ ശേഷിയുടെ പ്രൗഢപ്രദർശനം നടത്തും.
 
 
കൂടാതെ, ഉച്ചകോടിയുടെ ഭാഗമായ എംഎസ്എംഇ പവലിയനും സ്റ്റാർട്ട്-അപ്പ് ബൂത്തുകളും മാധ്യമ വിനോദ മേഖലയിലെ വളർന്നുവരുന്ന ബിസിനസുകൾക്കും നൂതനാശയ വിദഗ്ധർക്കും ആഗോള വിനോദ, സാങ്കേതിക മേഖലകളിൽ നിന്നുള്ള വ്യവസായ പ്രമുഖർ, നിക്ഷേപകർ, എന്നിവരുമായി ബന്ധപ്പെടുന്നതിന് അനന്തമായ അവസരങ്ങൾ നൽകും.
 
ഗെയിമിംഗ്, ഇ-സ്പോർട്സ് വ്യവസായങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ച പ്രതിഫലിപ്പിക്കുന്ന വിപുലമായ ഗെയിമിംഗ് അരീനയായിരിക്കും വേവ്സ് 2025 ലെ മറ്റൊരു പ്രധാന ആകർഷണം. മൈക്രോസോഫ്റ്റ് & എക്സ്ബോക്സ്, ഡ്രീം 11, ക്രാഫ്റ്റൺ, നസാര, എംപിഎൽ, ജിയോഗെയിംസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഇതിന്റെ ഭാഗമാവും.ഇത് സംവേദനാത്മക വിനോദത്തിന്റെ ഭാവിയിലേക്കുള്ള ഒരു നേർക്കാഴ്ച ആയിരിക്കും. കൂടാതെ ആഗോള ഡിജിറ്റൽ ആവാസവ്യവസ്ഥയിൽ ഗെയിമിംഗിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനം ഇത് പ്രകടമാക്കും.
 
2025 മെയ് 1 മുതൽ 4 വരെ നടക്കുന്ന ഉച്ചകോടിയിൽ എല്ലാ ദിവസവും ബിസിനസ് ദിനങ്ങളായിരുക്കും. മെയ്‌ 3,4 തീയതികളിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം . ഈ ഉച്ചകോടി,വിനോദം, മാധ്യമം, നൂതന സാങ്കേതിക മേഖലകൾ എന്നിവയ്ക്കാനുള്ള പ്രത്യേക നെറ്റ്‌വർക്കിംഗ് അവസരങ്ങളും സമാനതകളില്ലാത്ത ഉൾക്കാഴ്ചകളും വാഗ്ദാനം ചെയ്യും. മെയ് 1 മുതൽ 3 വരെ രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയും 2025 മെയ് 4 ന് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയുമാണ് പ്രദർശനം. പങ്കെടുക്കുന്നവരുടെ വൈദഗ്ധ്യം, വൈപുല്യം ഭാവി വീക്ഷണം എന്നിവയാൽ, വേവ്സ് 2025 ആഗോള മാധ്യമ സംയോജനത്തിന്റെ പ്രധാന കേന്ദ്രമായി മാറാൻ ഒരുങ്ങുന്നു. പാരമ്പര്യവും നൂതനാശയങ്ങളും ഒത്തുചേർന്ന് കഥപറച്ചിൽ, സാങ്കേതികവിദ്യ, വിനോദം എന്നിവയുടെ ഭാവി രൂപപ്പെടുത്തുന്ന ഒരു സമന്വയ വേദിയായി വേവ്സ് സജ്ജമായിരിക്കുന്നു
 
SKY
****-
 

Release ID: (Release ID: 2125017)   |   Visitor Counter: 31