WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വേവ്സ് ആനിമേഷൻ ചലച്ചിത്ര നിർമ്മാണ മത്സരം അതിശയകരമായ 42 ആനിമേഷൻ സിനിമകളെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നു

ആനിമേഷൻ ചിത്രങ്ങൾ: 18 ഹ്രസ്വ ചിത്രങ്ങൾ, 12 ഫീച്ചർ ഫിലിമുകൾ, 9 ടിവി സീരീസുകൾ, 3 AR/VR പ്രോജക്ടുകൾ എന്നിവ വേവ്സ് ഉച്ചകോടിയിൽ ഇടം നേടി

 प्रविष्टि तिथि: 28 APR 2025 2:41PM |   Location: PIB Thiruvananthpuram
2025 ലെ ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയുടെ 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് സീസൺ-1' ന്റെ ഭാഗമായി നടന്ന ആനിമേഷൻ ചലച്ചിത്ര നിർമാണ മത്സരത്തിലെ (AFC),42 ഫൈനലിസ്റ്റുകളെ ഏപ്രിൽ രണ്ടാം വാരത്തിൽ പ്രഖ്യാപിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് 'ഡാൻസിങ് ആറ്റംസ് സ്റ്റുഡിയോസ്' ആണ് ദേശീയ തലത്തിലുള്ള ഈ മത്സരം സംഘടിപ്പിക്കുന്നത്. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന വേവ്സ് ഉച്ചകോടിയിൽ പ്രദർശിപ്പിക്കുന്ന മികച്ച 42 സിനിമകളെക്കുറിച്ചുള്ള സമഗ്രമായ ഒരു ക്രിയേറ്റീവ് കാറ്റലോഗ് പുറത്തിറക്കിയിട്ടുണ്ട്. സർഗ്ഗ സ്രഷ്ടാക്കളെ സമാന ചിന്താഗതിക്കാരായ വ്യക്തികൾ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരുമായി ബന്ധിപ്പിക്കുക, ഭൂമിശാസ്ത്രപരമായ അതിരുകൾക്കതീതമായി സർഗ്ഗ പ്രതിഭകൾക്കും വ്യവസായ മേഖലയ്ക്കും ഇടയിൽ സഹകരണം വളർത്തിയെടുക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

 മത്സരത്തിൽ ഒമ്പത് മാസത്തെ കർശനമായ മൂല്യനിർണയ പ്രക്രിയയ്ക്ക് ശേഷം തിരഞ്ഞെടുത്ത ഈ മികച്ച 42 പ്രോജക്ടുകൾ, പരമ്പരാഗത ആനിമേഷൻ, VFX, ഓഗ്മെന്റഡ് റിയാലിറ്റി (AR)/വെർച്വൽ റിയാലിറ്റി (VR), വെർച്വൽ പ്രൊഡക്ഷൻ എന്നിവ ഉൾപ്പെടെ ആനിമേഷനുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലുമായി യഥാർത്ഥ ആഖ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 12 ഫീച്ചർ ഫിലിമുകൾ, 18 ഹ്രസ്വ ചിത്രങ്ങൾ, ടിവി സീരീസ്: 9 ടിവി/ലിമിറ്റഡ് സീരീസ്, 3 AR/VR ചിത്രങ്ങൾ എന്നീ നൂതന പ്രോജക്ടുകൾ ഉൾപ്പെടുന്നതാണ് ക്രിയേറ്റീവ് കാറ്റലോഗിന്റെ വൈവിധ്യം.

 ഈ അതുല്യമായ സംരംഭത്തിലൂടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ 42 ഫിലിം പ്രോജക്റ്റുകൾ വ്യവസായ പങ്കാളികൾക്ക് മുന്നിൽ പ്രദർശിപ്പിക്കും.

 ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ 18 ആനിമേഷൻ ഹ്രസ്വ ചിത്രങ്ങളും അവയുടെ സ്രഷ്ടാക്കളും താഴെപ്പറയുന്നു:

1) ശ്രേയ സച്ച്ദേവ് - വാണി

 2) ശ്രീകാന്ത് എസ് മേനോൻ - ഒടിയൻ

 3) പ്രശാന്ത് കുമാർ നാഗദാസി - ബെസ്റ്റ് ഫ്രെണ്ട്സ്

 4) ശ്വേത സുഭാഷ് മറാത്തെ - മെൽറ്റിംഗ് ഷെയിം

 5) അനിക രാജേഷ് - അച്ചപ്പം

 6) മാർത്താണ്ഡ് ആനന്ദ് ഉഗൽമുഗ്ലെ - ചന്ദോമാമ

 7) കൃതിക രാമസുബ്രഹ്മണ്യൻ - ഒരു സ്വപ്നത്തിൻ്റെ സ്വപ്നം

 8) ഹരീഷ് നാരായൺ അയ്യർ - കറാബി

 9) ത്രിപർണ മൈതി -ദി ചെയർ

 10) അരുന്ധതി സർക്കാർ - സൊ ക്ലോസ് യെറ്റ് സൊ ഫാർ

 11) ഗദം ജഗദീഷ് പ്രസാദ് യാദവ് - സിംഫണി ഓഫ് ഡാർക്നെസ്

 12) വെട്രിവേൽ - ദി ലാസ്റ്റ് ട്രഷർ  

 13) ഗാർഗി ഗാവ്തേ - ഗോദ്വ

 14) ശ്രേയ വിനായക് പോർ - കലി (മുകുളം)

 15) ഹർഷിതാ ദാസ് - ലൂണ

 16) സാന്ദ്ര മേരി - മിസ്സിംഗ്‌

 17) റിച്ച ഭൂട്ടാനി - ക്ലൈമറ്റ്സ്കേപ്പ്

18) ഹിരാക് ജ്യോതിനാഥ് -റ്റെയിൽസ് ഫ്രം ദി ടീ ഹൗസ്  

ഫൈനലിസ്റ്റുകളായ 12ആനിമേഷൻ ഫീച്ചർ ഫിലിം സ്രഷ്‌ടാക്കളും അവരുടെ പ്രോജക്റ്റുകളും :

 1) കാതറിന ഡയാൻ വീരസ്വതി എസ് - ഫ്ളൈ

 2) ശുഭം തോമർ - മഹ്‌സുൻ

 3) ശ്രീകാന്ത് ഭോഗി - രുദ്ര

 4) അനിർബൻ മജുംദർ- ബാബർ ഔർ ബന്നോ -എ ഫ്രണ്ട്ഷിപ്പ് സാഗ  

 5) നന്ദൻ ബാലകൃഷ്ണൻ - ദി ഡ്രീം ബലൂൺ

 6) ജാക്വലിൻ സി ചിംഗ് - ലൈക്കെ ആൻഡ് ദി ട്രോൾസ്

 7) രോഹിത് സംഖ്ല - ദ്വാരക ദി ലോസ്റ്റ് സിറ്റി ഓഫ് ശ്രീകൃഷ്ണ

 8) ഭഗത് സിംഗ് സൈനി - റെഡ് വുമൺ

 9) അഭിജിത് സക്സേന - എറൈസ്, എവെക്ക്

 10) വംശി ബന്ദരു - ആയുർവേദ ക്രോണിക്കിൾസ് - സേർച്ച്‌ ഫോർ ദി ലോസ്റ്റ്‌ ലൈറ്റ്

 11) പിയൂഷ് കുമാർ - റോങ്ങ് പ്രോഗ്രാമിങ്-ദി അൻ ലീഷ്ഡ് വാർസ് ഓഫ് എ ഐ

 12) ഖംബോർ ബത്തേയ് - ഖർജാന - ലപലാംഗ് - പുനർരൂപകൽപ്പന ചെയ്ത ഒരു ഖാസി നാടോടിക്കഥ

 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ 9 ആനിമേഷൻ ടിവി/ലിമിറ്റഡ് സീരീസ് സ്രഷ്‌ടാക്കളും അവരുടെ പ്രോജക്റ്റുകളും ഇവയാണ്:

 1) ജ്യോതി കല്യാൺ സുര - ജാക്കി & ജിലാൽ

 2) തുഹിൻ ചന്ദ - ചുപി: സൈലൻസ് ബിഹൈൻഡ് ലാസ്

 3) കിഷോർ കുമാർ കേദാരി - ഏജ് ഓഫ് ദി ഡെക്കാൻ : ഡി ലെജൻഡ് ഓഫ് മാലിക് അമ്പർ

 4) ഭാഗ്യശ്രീ ശതപതി - പാശ

 5) റിഷവ് മൊഹന്തി - ഖട്ടി

 6) സുകങ്കൻ റോയ് - സൗണ്ട് ഓഫ് ജോയ്

 7) ആത്രേയി പോദ്ദാർ, സംഗീത പോദ്ദാർ, ബിമൽ പോദ്ദാർ - മൊറേ കാക്ക

 8) പ്രസെൻജിത് സിംഗ് - ദി ക്വയറ്റ് ക്യവോസ്

 9) സെഗുൻ സാംസൺ, ഒമോട്ടുണ്ടെ അകിയോഡ് - മാപ്പു.

 3 AR/VR ചലച്ചിത്ര സ്രഷ്ടാക്കളും അവരുടെ പ്രോജക്ടുകളും ഇവയാണ്:

1) സുന്ദർ മഹാലിംഗം - അശ്വമേധം - ദി അൺസീൽഡ് ഫേറ്റ്

2) അനുജ് കുമാർ ചൗധരി - ലിമിനലിസം

3) ഇഷ ചന്ദന - ടോക്സിക് എഫക്ട് ഓഫ് സബ്സ്റ്റൻസ് അബ്യൂസ് ഓൺ ഹ്യൂമൻ ബോഡി

ഇതാദ്യമായി, 42 പ്രോജക്ടുകളെയും ഒരു ക്രിയേറ്റീവ് കാറ്റലോഗിൽ ഒരുമിച്ച് കൊണ്ടുവരുന്നത് ഞങ്ങൾ കണ്ടെത്തിയ അസാമാന്യമായ പ്രതിഭകളുടെ പ്രതിഫലനമാണ് എന്ന് ഡാൻസിങ് ആറ്റിംസ് സ്റ്റുഡിയോയുടെ സ്ഥാപകയും സിഇഒയുമായ സരസ്വതി ബുയാല പറഞ്ഞു.വിനോദ വ്യവസായത്തിലെ പരിചയസമ്പന്നരും മാധ്യമ- വിനോദ മേഖലയിലെ സ്വാധീനമുള്ള വ്യക്തികളും ഉൾപ്പെടുന്ന വേവ്സ് ഉപദേശക സമിതി, ഈ പ്രോജക്ടുകളുടെ സാധ്യതകൾ വിലയിരുത്തുന്നതിനും അവയുടെ നിർമാണ- വിതരണത്തിനും നിർണായക പങ്ക് വഹിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. ഈ ചലനാത്മകമായ സങ്കേതങ്ങൾ സൃഷ്ടിക്കുന്ന ആഗോള വരുമാനം ആനിമേഷൻ വ്യവസായത്തിന്റെ അപാരമായ സാധ്യതകളെ അനാവരണം ചെയ്യുന്നതായി ശ്രീമതി ബുയാല പറഞ്ഞു.
 
വേവ്സിനെക്കുറിച്ച്:

2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ്  ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.
 
*****

रिलीज़ आईडी: 2124898   |   Visitor Counter: 35

इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Nepali , हिन्दी , Marathi , Bengali , Manipuri , Assamese , Gujarati , Tamil , Kannada