WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വേവ്സ് ബസാർ 9 ഭാഷകളിലായി 15 പ്രോജക്ടുകൾ പ്രദർശിപ്പിക്കുന്ന പ്രഥമ 'ടോപ്പ് സെലക്ട്സ്' ലൈനപ്പ് അനാച്ഛാദനം ചെയ്തു

 Posted On: 25 APR 2025 4:10PM |   Location: PIB Thiruvananthpuram

രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള പ്രതിഭകൾ തയ്യാറാക്കുന്ന ആകർഷകമായ ഉള്ളടക്കങ്ങളും , സമ്പന്നമായ സാംസ്കാരിക പൈതൃകവും കൊണ്ട് ആഗോള മാധ്യമ &വിനോദ മേഖലയിൽ ഇന്ത്യ ഒരു നിർണായക സ്ഥാനം വഹിക്കുന്നു . 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) മാധ്യമ, വിനോദ മേഖലയിലെ ഒരു നാഴികക്കല്ലായി മാറാൻ സജ്ജമാകുന്നു. ഉള്ളടക്ക സൃഷ്ടി, നിക്ഷേപം എന്നിവയ്ക്കുള്ള ആഗോള ലക്ഷ്യകേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനും 'ക്രിയേറ്റ് ഇൻ ഇന്ത്യ' അവസരങ്ങൾ പ്രയോജനപ്പെടുത്താനും ആഗോള അംഗീകാരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾക്കും ഉച്ചകോടി പ്രോത്സാഹനം നൽകും.

 

 മാധ്യമ, വിനോദ വ്യവസായത്തിനായുള്ള പ്രമുഖ ആഗോള വിപണിയായ വേവ്സ് ബസാർ സമ്പർക്കം, സഹകരണം, വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ചലനാത്മക പ്ലാറ്റ്‌ഫോമാണ്. ചലച്ചിത്ര നിർമ്മാതാക്കൾക്കും വ്യവസായ പ്രൊഫഷണലുകൾക്കും വാങ്ങുന്നവരുമായും വിൽപ്പനക്കാരുമായും ബന്ധം സ്ഥാപിക്കുന്നതിന് ഇത് വഴിയൊരുക്കും. ഈ മേഖലയിലെ വൈവിധ്യമാർന്ന പദ്ധതികളുമായും വിദഗ്ധരുമായും ഇടപഴകാനുള്ള അവസരവും ഇത് നൽകുന്നു.അതോടൊപ്പം അവരുടെ പ്രതിഭ പ്രദർശിപ്പിക്കുന്നതിനും അവരുടെ പ്രൊഫഷണൽ ശൃംഖല വികസിപ്പിക്കുന്നതിനും സഹായിക്കും. 

 

2025 മെയ് 1 മുതൽ 4 വരെ വേവ്സ് ബസാറിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു പ്രത്യേക പ്രദർശന പ്ലാറ്റ്‌ഫോമാണ് വ്യൂവിംഗ് റൂം. സമീപകാലത്തായി പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ലോകമെമ്പാടുമുള്ള സിനിമകളും പ്രോജക്റ്റുകളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ഇടമായി ഇത് പ്രവർത്തിക്കുന്നു. ഈ സിനിമകൾക്ക് വിവിധ ചലച്ചിത്രമേളകൾ, ആഗോള വിൽപ്പന, വിതരണ പങ്കാളിത്തങ്ങൾ, ഫിനിഷിംഗ് ഫണ്ടുകൾ എന്നിവയ്ക്കുള്ള അവസരങ്ങൾ ഇതിലൂടെ ലഭിക്കും.

 

ഫിലിം പ്രോഗ്രാമർമാർ, വിതരണക്കാർ, ആഗോള വിൽപ്പന ഏജന്റുമാർ, നിക്ഷേപകർ, മറ്റ് വ്യവസായ പ്രൊഫഷണലുകൾ എന്നിവർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വ്യൂവിംഗ് റൂം, വേവ്‌സ് ബസാറിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഈ സിനിമകൾ കാണാനും വിശദമായ വിവരങ്ങൾ മനസ്സിലാക്കാനും ഞങ്ങളുടെ പ്രത്യേക വ്യൂവിംഗ് റൂം സോഫ്റ്റ്‌വെയർ വഴി ചലച്ചിത്ര നിർമ്മാതാക്കളുമായി നേരിട്ട് ബന്ധപ്പെടാനും കഴിയുന്ന ഒരു സുരക്ഷിത അന്തരീക്ഷം പ്രദാനം ചെയ്യുന്നു.

 

 പ്രഥമ വേവ്സ് ബസാറിൽ, ഇന്ത്യ, ശ്രീലങ്ക, യുഎസ്എ, സ്വിറ്റ്‌സർലൻഡ്, ബൾഗേറിയ, ജർമ്മനി, മൗറീഷ്യസ്, യുഎഇ എന്നീ 8 രാജ്യങ്ങളിൽ നിന്നുള്ള 100 സിനിമകൾ വ്യൂവിംഗ് റൂം ലൈബ്രറിയിൽ കാണാൻ അവസരം ഉണ്ടാകും . NFDC നിർമ്മിച്ചതും നിർമ്മാണ പങ്കാളിത്തം നിർവഹിച്ചതുമായ ആകെ 18 സിനിമകളും നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ (NFAI) നിന്നും പുനഃസ്ഥാപിച്ച 8 ക്ലാസിക്കുകളും ഇതിൽ ഉൾപ്പെടുന്നു. ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII, പൂനെ), സത്യജിത് റേ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (SRFTI, കൊൽക്കത്ത) എന്നിവയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ 19 പ്രോജക്ടുകളും ഇതിൽ ഉൾപ്പെടുന്നു.

 

വ്യൂവിംഗ് റൂമിൽ നിന്ന് 'വേവ്സ് ബസാർ ടോപ്പ് സെലക്ട്സ്' വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത ഈ 15 പ്രോജക്ടുകളിൽ 9 ഫീച്ചർ ഫിലിമുകൾ, 2 ഡോക്യുമെന്ററികൾ, 2 ഷോർട്ട് ഫിലിമുകൾ, 2 വെബ്-സീരീസ് എന്നിവ ഉൾപ്പെടുന്നു.ഇവ 2025 മെയ് 2 ന് മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന വേവ്സ് ബസാറിൽ നടക്കുന്ന ഓപ്പൺ പിച്ചിംഗ് സെഷനിൽ നിർമ്മാതാക്കൾ, വിൽപ്പന ഏജന്റുമാർ, വിതരണക്കാർ, ഫെസ്റ്റിവൽ പ്രോഗ്രാമർമാർ, നിക്ഷേപകർ എന്നിവർക്ക് മുന്നിൽ പ്രദർശിപ്പിക്കും.

 

വേവ്സ് ബസാർ ടോപ്പ് സെലക്ട്സ് 2025

 

1.  ദി വേജ് കളക്ടർ | തമിഴ് | ഇന്ത്യ | ഫിക്ഷൻ ഫീച്ചർ

സംവിധായകൻ - ഇൻഫന്റ് സൂസായ് | നിർമ്മാതാവ് - ഭഗവതി പെരുമാൾ

 

2. പുതുൽ | ഹിന്ദി | ഇന്ത്യ | ഫിക്ഷൻ ഫീച്ചർ

സംവിധായകൻ - രാധേശ്യം പിപൽവ | നിർമ്മാതാവ് - ശരദ് മിത്തൽ

 

3.  ദൂസര ബയാ (ലെവിർ) | ഹരിയാൻവി, ഹിന്ദി | ഇന്ത്യ | ഫിക്ഷൻ ഫീച്ചർ

സംവിധായകൻ - ഭഗത് സിംഗ് സൈനി | നിർമ്മാതാവ് - പർവീൺ സൈനി

 

4  .പങ്കുദിയാൻ (പെറ്റൽസ് ഇൻ ദി വിൻഡ്) | ഹിന്ദി | ഇന്ത്യ | ഫിക്ഷൻ ഫീച്ചർ

സംവിധായകൻ - അബ്ദുൾ അസീസ് | നിർമ്മാതാവ് - അബ്ദുൾ അസീസ്, ജ്യോത്സന രാജ്പുരോഹിത്

 

 5.  ഖിഡ്കി ഗാവ് ( ഇഫ് ഓൺ എ വിന്റേഴ്‌സ് നൈറ്റ് ) | മലയാളം | ഇന്ത്യ | ഫിക്ഷൻ ഫീച്ചർ

 സംവിധായകൻ - സഞ്ജു സുരേന്ദ്രൻ | നിർമ്മാതാവ് - ഡോ. സുരേന്ദ്രൻ എം.എൻ

 

 6.സുചന - ദി ബിഗിനിങ് | ബംഗ്ലാ | ഇന്ത്യ | ഫിക്ഷൻ ഫീച്ചർ

 സംവിധായകൻ - പൗസലി സെൻഗുപ്ത | നിർമ്മാതാവ് - അവിനന്ദ സെൻഗുപ്ത

 

 7.   സ്വാഹ ഇൻ ദ് നെയിം ഓഫ് ഫയർ | മഗാഹി | ഇന്ത്യ | ഫിക്ഷൻ ഫീച്ചർ

 സംവിധായകൻ - അഭിലാഷ് ശർമ്മ | നിർമ്മാതാവ് - വികാഷ് ശർമ്മ

 

 8. ഗോട്ടിപുവ - ബിയോണ്ട് ബോർഡേഴ്സ് | ഇംഗ്ലീഷ്, ഹിന്ദി, ഒഡിയ | ഇന്ത്യ | ഡോക്യുമെൻ്ററി ഫീച്ചർ

 സംവിധായകനും നിർമ്മാതാവും - ചിന്തൻ പരേഖ്

 

9. ഫ്രം ഇന്ത്യ | ഇംഗ്ലീഷ് | യുഎസ്എ | ഡോക്യുമെൻ്ററി ഷോർട്ട്

 സംവിധായകനും നിർമ്മാതാവും - മന്ദർ ആപ്‌തെ

 

 10. തേർഡ് ഫ്ലോർ | ഹിന്ദി | ഇന്ത്യ | ഷോർട്ട് ഫിലിം

 സംവിധായകൻ - അമൻദീപ് സിംഗ് | നിർമ്മാതാവ് - അമൻദീപ് സിംഗ്

 

11.  ജഹാൻ | ഹിന്ദി | ഇന്ത്യ | ഷോർട്ട് ഫിക്ഷൻ 

സംവിധായകനും നിർമ്മാതാവും - രാഹുൽ ഷെട്ടി

 

12. പ്ലാനറ്റ് ഇന്ത്യ | ഇംഗ്ലീഷ്, ഹിന്ദി | ഇന്ത്യ | ടിവി ഷോ

സംവിധായകൻ - കോളിൻ ബട്ട്ഫീൽഡ് | നിർമ്മാതാവ് - തംസീൽ ഹുസൈൻ

 

13. ഭാരതി ഔർ ബിബോ | ഹിന്ദി | ഇന്ത്യ | ആനിമേഷൻ വെബ്-സീരീസ്/ടിവി

സംവിധായകൻ - സ്നേഹ രവിശങ്കർ | നിർമ്മാതാവ് - നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ &  പപ്പറ്റിക്ക മീഡിയ പ്രൈവറ്റ് ലിമിറ്റഡ്

 

14. അച്ചപ്പയുടെ ആൽബം (ഗ്രാംപാസ് ആൽബം) | മലയാളം | ഇന്ത്യ | ഫിക്ഷൻ ഫീച്ചർ

സംവിധായകൻ - ദീപ്തി പിള്ള ശിവൻ | നിർമ്മാതാവ് - നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ

 

15. ദുനിയ നാ മാനെ (ദി അൺഎക്‌സ്‌പെക്റ്റഡ്) | ഹിന്ദി | ഇന്ത്യ | ഫിക്ഷൻ ഫീച്ചർ

സംവിധായകനും നിർമ്മാതാവും - വി. ശാന്താറാം

 

*********************


Release ID: (Release ID: 2124438)   |   Visitor Counter: 17