വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പ്രാദേശിക തലത്തിൽ നിന്ന് ദേശീയ ശ്രദ്ധയിലേക്ക്
WAM! ഇന്ത്യയിലെ ഏറ്റവും മികച്ച സർഗ്ഗ സ്രഷ്ടാക്കളെ കിരീടമണിയിക്കാൻ WAVES 2025
Posted On:
21 APR 2025 4:08PM
|
Location:
PIB Thiruvananthpuram
ആയിരക്കണക്കിന് എൻട്രികളിൽ നിന്ന് മാസങ്ങൾ നീണ്ട പ്രാദേശിക തല മത്സരങ്ങൾക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ട, ഇന്ത്യയിലെ 11 നഗരങ്ങളിൽ നിന്നുള്ള ഫൈനലിസ്റ്റുകൾ WAVES ആനിമേഷൻ ആൻഡ് മാംഗ മത്സരത്തിന്റെ (WAM!) ദേശീയ ഫിനാലെയിൽ പങ്കെടുക്കും. മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഇന്ത്യയിലെ പ്രഥമ മാധ്യമ, വിനോദ ഉച്ചകോടിയായ WAVES 2025-ലാണ് ഈ അഭിമാനകരമായ ഫിനാലെ നടക്കുക.
ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (WAVES -World Audio Visual Entertainment Summit) ന്റെ ഭാഗമായി മീഡിയ ആൻഡ് എന്റർടൈൻമെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (MEAI) ആണ് WAM! സംഘടിപ്പിക്കുന്നത്. ഭാരത സർക്കാരിന് കീഴിലുള്ള വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഉച്ചകോടി നടക്കുന്നത്. ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി എന്നീ AVGC-XR മേഖലയ്‌ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വേദിയാണ് WAVES.ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസ് (CIC) ആണ് WAVES ന്റെ കേന്ദ്രബിന്ദു. 1,100 അന്താരാഷ്ട്ര പങ്കാളികൾ ഉൾപ്പെടെ ഏകദേശം 1 ലക്ഷം രജിസ്ട്രേഷനുകളുമായി CIC സീസൺ 1 ചരിത്രം സൃഷ്ടിച്ചു. വിശദമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷം, 32 അതുല്യമായ ചലഞ്ചുകളിൽ നിന്ന് 750+ ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തു.
CIC യുടെ കീഴിലുള്ള ശ്രദ്ധേയമായ വിഭാഗങ്ങലൊന്നാണ് WAM!. കഴിഞ്ഞ ദശകത്തിൽ, ആനിമേഷനും മാംഗയും ഇന്ത്യയിൽ ദ്രുത ഗതിയിലുള്ള വളർച്ച കൈവരിച്ചു. ഒരു ചെറിയ താത്പര്യമായി തുടങ്ങിയത് ഇപ്പോൾ വലിയ സാംസ്ക്കാരിക തരംഗമായി മാറിയിരിക്കുന്നു . ഇന്ത്യയിൽ ഏകദേശം 18 കോടി ആനിമേഷൻ ആരാധകരുണ്ട്. ചൈനയ്ക്ക് പിന്നിൽ രണ്ടാമത്തെ വലിയ ആനിമേഷൻ വിപണിയായി ഇത് ഇന്ത്യയെ മാറ്റുന്നു. ആരാധകരുടെ എണ്ണത്തിൽ മാത്രമല്ല, വരുമാനത്തിലും വളർച്ചയുണ്ട്. 2023 ൽ ഇന്ത്യൻ ആനിമേഷൻ വിപണി 1,642.5 മില്യൺ ഡോളറായിരുന്നു. 2032 ആകുമ്പോഴേക്കും ഇത് 5,036 മില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സർഗ്ഗ സ്രഷ്ടാക്കൾക്ക് ഒറിജിനൽ ഐപികൾ (ബൗദ്ധിക സ്വത്തവകാശം) വികസിപ്പിക്കാനും അവതരിപ്പിക്കാനും ഘടനാപരമായ അവസരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് WAM! വളർന്നുവരുന്ന ഈ സർഗ്ഗാത്മക ഊർജ്ജത്തെ പ്രയോജനപ്പെടുത്തുന്നു. തനതും, സംസ്ക്കാരികവുമായി ഐപികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് ഇന്ത്യയുടെ മാധ്യമ വ്യവസായത്തിലെ പരിമിതിയെ മറികടക്കുന്നു. ആഗോളതലത്തിൽ ആനിമേഷന്റെ ഉയർച്ചയും വളരുന്ന ഡിജിറ്റൽ സാക്ഷരതയും പ്രയോജനപ്പെടുത്തി, വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ആശയ പ്രകാശനത്തിനുള്ള ഒരു വേദി WAM! ഒരുക്കുന്നു. പിച്ച്-റെഡി ഐപികൾ വികസിപ്പിക്കുന്നതിനുള്ള സുഗമമായ പാത, വ്യാവസായിക മെന്റർഷിപ്പിലേക്കുള്ള പ്രവേശനം, സർക്കാർ പിന്തുണ എന്നിവ ഉറപ്പാക്കുന്നു.

ഈ ദർശനത്തെ ജീവസുറ്റതാക്കുന്നതിനായി, വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു: മാംഗ (വിദ്യാർത്ഥികളും പ്രൊഫഷണലുകളും), ആനിമേഷൻ (വിദ്യാർത്ഥികളും പ്രൊഫഷണലുകളും), വെബ്‌ടൂൺ (വിദ്യാർത്ഥികളും പ്രൊഫഷണലുകളും), വോയ്‌സ് ആക്ടിംഗ്, കോസ്‌പ്ലേ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. വിദ്യാർത്ഥി, പ്രൊഫഷണൽ വിഭാഗങ്ങളിലെ മത്സരാർത്ഥികളെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തു. ഗുവാഹത്തി, കൊൽക്കത്ത, ഭുവനേശ്വർ, വാരണാസി, ഡൽഹി, മുംബൈ, നാഗ്പൂർ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നീ 11 നഗരങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. താഴെത്തട്ടിൽ ഇറങ്ങിച്ചെല്ലുന്ന സമീപനമാണ് WAM! പിന്തുടർന്നത്. ആനിമേഷൻ, കോമിക്‌സ്, മാധ്യമ, വിനോദ മേഖലകളിലെ വ്യാവസായിക വിദഗ്ധർ ഉൾപ്പെടുന്ന വിശിഷ്ട ജൂറിയാണ് ഓരോ നഗരത്തിലെയും വിജയികളെ തിരഞ്ഞെടുത്തത്. വൈവിധ്യമാർന്ന മേഖലകളെയും കഥാകഥന പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന, മികച്ച ഭാവിയുള്ള പ്രതിഭകളെ തിരഞ്ഞെടുത്തതിലൂടെ അവരുടെ വൈദഗ്ദ്ധ്യം വെളിവാക്കപ്പെട്ടു. ഭാഷാപരവും കലാപരവുമായ ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തെ പ്രാദേശിക മത്സരങ്ങൾ ഉയർത്തിക്കാട്ടി. സർഗ്ഗ പ്രതിഭയ്ക്ക് അതിരുകളില്ലെന്ന് തെളിയിക്കപ്പെട്ടു.
ഈ ശക്തമായ അടിത്തറയിൽ കെട്ടിപ്പടുക്കുന്ന ദേശീയ ഫിനാലെ കേവലം ആഘോഷം മാത്രമല്ല - അതൊരു ലോഞ്ച്പാഡാണ്. പങ്കെടുക്കുന്നവരെ വ്യവസായസജ്ജരായ പ്രൊഫഷണലുകളാക്കി മാറ്റാൻ സഹായിക്കും വിധം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇതിൽ തത്സമയ പിച്ചിംഗ് സെഷനുകൾ, പ്രൊഡക്ഷൻ സ്റ്റുഡിയോകളുമായുള്ള ആശയവിനിമയം, അന്താരാഷ്ട്ര മാധ്യമ ഭീമന്മാർ മുന്നോട്ടു വയ്ക്കുന്ന അവസരങ്ങൾ എന്നിവ ഉൾപ്പെടും.
ചുരുക്കപ്പട്ടികയിലുൾപ്പെട്ട സർഗ്ഗ സ്രഷ്‌ടാക്കൾ WAM! നാഷണൽ ഫിനാലെയിൽ പങ്കെടുക്കുന്നതിനായി മുംബൈയിൽ നടക്കുന്ന WAVES 2025-ൽ എത്തും. അവിടെ അവർ സ്വന്തം സർഗ്ഗ സൃഷ്ടികൾ അന്താരാഷ്ട്ര ജൂറിക്കും തത്സമയ പ്രേക്ഷകർക്കും മുന്നിൽ അവതരിപ്പിക്കും. ഫിനാലെയിൽ ആവേശം വാനോളം ഉയരും . വിജയികൾക്ക് ഇനിപ്പറയുന്ന സമ്മാനങ്ങൾ ലഭിക്കും:
2026-ൽ ടോക്കിയോയിൽ നടക്കുന്ന ആനിമേ ജപ്പാനിലേക്ക് മുഴുവൻ ചെലവും വഹിച്ചുള്ള യാത്ര
ഗുൽമോഹർ മീഡിയയുടെ ഹിന്ദി, ഇംഗ്ലീഷ്, ജാപ്പനീസ് ഭാഷകളിലുള്ള ആനിമേഷൻ ഡബ്ബിംഗ്
ടൂൺസൂത്രയുടെ വെബ്‌ടൂൺ പ്രസിദ്ധീകരണം
കേവലം മത്സരങ്ങളേക്കാളൊക്കെ ഉപരിയാണ് WAM!. ഇന്ത്യൻ മാധ്യമ രംഗത്തിന്റെ പ്രധാന പരിമിതികൾ പരിഹരിക്കാൻ ലക്ഷ്യമിടുന്ന ഒരു സാംസ്ക്കാരിക പ്രസ്ഥാനമാണത്: ആഗോളതലത്തിലേക്ക് വിപുലീകരിക്കാവുന്ന ഇന്ത്യൻ കഥകളെ ആധാരമാക്കിയ യഥാർത്ഥ ഉള്ളടക്കത്തിന്റെ അഭാവമാണ് പരിഹരിക്കപ്പെടേണ്ട ആ പരിമിതി. WAVES 2025 അടുക്കുന്തോറും, ആവേശം വർദ്ധിക്കുന്നു. കഥാകഥനത്തിന്റെ പ്രതിഭയുടെയും മൗലികതയുടെയും പരിവർത്തന ശക്തിയുടെ ആഘോഷമാണിത്.
Release ID:
(Release ID: 2123357)
| Visitor Counter:
26
Read this release in:
English
,
Urdu
,
Nepali
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada
,
Malayalam