വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വേവ്സിനുള്ള മാധ്യമ പ്രതിനിധി രജിസ്ട്രേഷൻ ഏപ്രിൽ 21, 22, 23 തീയതികളിൽ മൂന്ന് ദിവസത്തേക്ക് പുനരാരംഭിച്ചു

 Posted On: 20 APR 2025 2:37PM |   Location: PIB Thiruvananthpuram
മാധ്യമ സമൂഹത്തിന്റെ താൽപ്പര്യം കണക്കിലെടുത്ത്, ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) 2025 ൽ മാധ്യമ പ്രതിനിധികൾക്ക് ഏപ്രിൽ 21 (തിങ്കൾ), ഏപ്രിൽ 22 (ചൊവ്വ), ഏപ്രിൽ 23 (ബുധൻ) എന്നീ മൂന്ന് ദിവസങ്ങളിൽ കൂടി രജിസ്ട്രേഷൻ നടത്താം. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന മാധ്യമ- വിനോദ (M&E) പരിപാടിയിൽ മാധ്യമ പ്രൊഫഷണലുകൾക്കും, ഫോട്ടോഗ്രാഫർമാർക്കും, ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാക്കൾക്കും അപേക്ഷിക്കാനും, പരിപാടിയിൽ ഭാഗമാകാനുമുള്ള അവസാന അവസരമാണിത്. ആഗോളതലത്തിൽ ഇന്ത്യയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്കാളിത്തം നിർണായക പങ്ക് വഹിക്കും.

രജിസ്ട്രേഷൻ ലിങ്ക്: https://app.wavesindia.org/register/media.

 ഇതിന് മുൻപ് അപേക്ഷിക്കാൻ കഴിയാത്തവർക്ക് ഈ അതുല്യ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രത്യേക സെഷനുകൾ, സഹകരണത്തിനുള്ള അവസരങ്ങൾ, വിനോദത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന വ്യവസായ പ്രൊഫഷണലുകളുമായി നേരിട്ടുള്ള ആശയവിനിമയം എന്നിവ നേടാനുള്ള അവസാന അവസരം കൂടിയാണിത്.


ആർക്കൊക്കെ അപേക്ഷിക്കാം?

പത്രപ്രവർത്തകർ (അച്ചടി, ടിവി, റേഡിയോ)
ഫോട്ടോഗ്രാഫർമാർ / ക്യാമറാപേഴ്‌സൺമാർ
ഫ്രീലാൻസ് മാധ്യമ പ്രൊഫഷണലുകൾ
ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാക്കൾ എന്നിവർക്ക് അപേക്ഷിക്കാം.


ഗവൺമെന്റ് നൽകിയ തിരിച്ചറിയൽ കാർഡ്,
പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോഗ്രാഫ്,
 മാധ്യമത്തിന്റെ അംഗീകൃത തെളിവ്,
10 വർക്ക് സാമ്പിളുകൾ (ലിങ്കുകൾ അല്ലെങ്കിൽ സ്‌ക്രീൻഷോട്ടുകൾ),
വിസ (അന്താരാഷ്ട്ര അപേക്ഷകർക്ക്) എന്നിവയാണ്  രജിസ്ട്രേഷന് ആവശ്യമായ രേഖകൾ.


രജിസ്ട്രേഷൻ  2025 ഏപ്രിൽ 21 ന് ആരംഭിച്ച്  2025 ഏപ്രിൽ 23, രാത്രി 11:59 പിഎം ന് അവസാനിക്കും.

അനുമതി ലഭിക്കുന്ന പ്രതിനിധികളെ ഇമെയിൽ വഴി അറിയിക്കുകയും തത്സമയ വിവരങ്ങൾക്കായി ഒരു ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയും ചെയ്യും.

വേവ്സ് മാധ്യമ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് pibwaves.media[at]gmail[dot]com-ൽ ഞങ്ങളെ ബന്ധപ്പെടുക അല്ലെങ്കിൽ ഞങ്ങളുടെ ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുക:9643034368.

 മാധ്യമപ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ നയം ഇവിടെ പരിശോധിക്കുക
 
വേവ്സിനെക്കുറിച്ച്:

2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ്  ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.
 
SKY
 
******************

Release ID: (Release ID: 2123047)   |   Visitor Counter: Visitor Counter : 30