WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വേവ്സ് ഫിലിം പോസ്റ്റർ നിർമ്മാണ മത്സരം: മികച്ച 50 ഡിജിറ്റൽ പോസ്റ്റർ വിജയികളെ പ്രഖ്യാപിച്ചു

മുംബൈയിലെ വേവ്സ്-ൽ അന്തിമ അവാർഡുകൾ പ്രഖാപിക്കും

വേവ്സ്- ൽ, തത്സമയ ഹാൻഡ്-പെയിന്റഡ് പോസ്റ്റർ നിർമ്മാണ മത്സരത്തിലേക്ക് 10 പേരെ തിരഞ്ഞെടുത്തു

 Posted On: 19 APR 2025 1:00PM |   Location: PIB Thiruvananthpuram

ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES)യുടെ ഭാഗമായ ഫിലിം പോസ്റ്റർ നിർമ്മാണ മത്സരത്തിൽ,രാജ്യത്തുടനീളമുള്ള കലാകാരന്മാരുടെ മികച്ച പ്രതികരണം ഉണ്ടായി. ഡിജിറ്റൽ പോസ്റ്റർ മത്സരത്തിലെ 50 വിജയികളെ പ്രഖ്യാപിച്ചു. രാജ്യത്തെ വളർന്നുവരുന്ന ദൃശ്യ കഥാകാരന്മാരുടെ താല്പര്യവും നൂതനാശയവും പ്രതിഫലിപ്പിച്ചു കൊണ്ട് 542 ഡിജിറ്റൽ അപേക്ഷകളാണ് മത്സരത്തിന് ലഭിച്ചത്.

ഹാൻഡ്-പെയിന്റഡ് പോസ്റ്റർ നിർമ്മാണ മത്സരത്തിൽ, രാജ്യത്തുടനീളമുള്ള വിവിധ കലാ സ്ഥാപനങ്ങളിൽ നിന്ന് 10 എൻട്രികൾ അന്തിമ ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു. മുംബൈയിൽ നടക്കുന്ന വേവ്സ് ഉച്ചകോടിയിൽ നടക്കുന്ന തത്സമയ ഫിനാലെയിൽ ഇവരിൽ നിന്ന് വിജയികളെ തിരഞ്ഞെടുക്കും.

 

 ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം:

ഗുരുഗ്രാമിലെ മ്യൂസിയോ ക്യാമറയിലെ ഫോട്ടോഗ്രാഫറും സ്ഥാപക ഡയറക്ടറുമായ ആദിത്യ ആര്യ, സൗത്ത് ഡൽഹി പോളിടെക്നിക് ഫോർ വുമണിന്റെ ആർട്ടിസ്റ്റ് പ്രിന്റ് മേക്കറും വൈസ് പ്രിൻസിപ്പലുമായ ആനന്ദ മോയ് ബാനർജി എന്നിവരടങ്ങുന്ന ജൂറി, ഇമാജിനേഷൻ സ്ട്രീറ്റ് ആർട്ട്, നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ-നാഷണൽ ഫിലിം ആർകൈവ്സ് ഇന്ത്യ എന്നീ സഹ-സംഘാടകരുമായി ചേർന്ന് വിവിധ തലങ്ങളിൽ കർശന മൂല്യനിർണയം നടത്തി. 197 പോസ്റ്ററുകളുടെ പ്രാഥമിക ചുരുക്കപ്പട്ടികയിൽ നിന്ന്, സർഗ്ഗാത്മകത, മൗലികത, കഥപറച്ചിലിന്റെ സ്വാധീനം എന്നിവ അടിസ്ഥാനമാക്കി ജൂറി മികച്ച 50 പേരെ അന്തിമമായി തിരഞ്ഞെടുത്തു.

മികച്ച 50 ഫൈനലിസ്റ്റുകളിൽ, മികച്ച മൂന്ന്പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് (അക്ഷരമാലാക്രമത്തിൽ):

•സപ്തോസിന്ധു സെൻഗുപ്ത

•ശിവാംഗി ശർമ്മ കശ്യപ്

•സുരേഷ് ഡി നായർ

2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന വേവ്സ് ഉച്ചകോടിയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളുടെ അന്തിമ റാങ്കിംഗ് പ്രഖ്യാപിക്കും. പങ്കെടുക്കുന്നവർക്ക് പ്രശസ്തിയ്ക്കും അംഗീകാരത്തിനുമുള്ള വിലപ്പെട്ട വേദി വാഗ്ദാനം ചെയ്യുന്ന ഉച്ചകോടിയിൽ, വിജയിച്ച ഈ 50 പോസ്റ്ററുകൾ ഡിജിറ്റലായി പ്രദർശിപ്പിക്കും.

വേവ്സ് -ൽ ഹാൻഡ്-പെയിന്റഡ് പോസ്റ്റർ നിർമാണം തത്സമയ മത്സരമായി ആഘോഷിക്കും:

ഒരുകാലത്ത് ഇന്ത്യൻ സിനിമാ സ്വത്വത്തെ നിർവചിച്ചിരുന്ന പരമ്പരാഗത ഹാൻഡ്-പെയിന്റ് ഫിലിം പോസ്റ്ററിന്റെ നിർമാണം 

 ഒരു തത്സമയ മത്സരത്തിലൂടെ വേവ്സ്നോടനുബന്ധിച്ച് സംഘടിപ്പിക്കും. എംഎഫ് ഹുസൈൻ, എസ്എം പണ്ഡിറ്റ് തുടങ്ങിയ ഇതിഹാസ കലാകാരന്മാരുടെ ചൈതന്യത്തെ ആഘോഷിക്കുന്ന ഈ മത്സരവിഭാഗം, കൈകൊണ്ട് വരയ്ക്കുന്ന പോസ്റ്ററുകളുടെ സമ്പന്നമായ പൈതൃകത്തെ ആദരിക്കുന്നു.

 

 എൻട്രികളിൽ നിന്നും, WAVES-ൽ നടക്കുന്ന തത്സമയ മത്സരത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളായ 10 കലാകാരന്മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. തത്സമയം കൈകൊണ്ട് ഫിലിം പോസ്റ്ററുകൾ വരച്ചു സൃഷ്ടിക്കുന്നതിലൂടെ അവരുടെ പ്രതിഭ ഈ പരിപാടിയിൽ പ്രദർശിപ്പിക്കപ്പെടും. സാംസ്കാരിക പ്രാധാന്യമുള്ള ഈ മാധ്യമത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് മൂന്ന് വിജയികളെ അംഗീകരിക്കുകയും പുരസ്‌കാരം നൽകുകയും ചെയ്യും.

 

ഫിലിം പോസ്റ്റർ നിർമ്മാണ മത്സരത്തെക്കുറിച്ച്:

സിനിമ എന്ന കലയെ ആഘോഷിക്കുന്നതിനും, ഉയർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും, പരമ്പരാഗതവും സമകാലികവുമായ ദൃശ്യാത്മക കഥപറച്ചിൽ രീതിയെ ബന്ധിപ്പിക്കുന്നതിനുമുള്ള വിശാലമായ ഒരു സംരംഭത്തിന്റെ ഭാഗമാണ് വേവ്സ് ഫിലിം പോസ്റ്റർ നിർമ്മാണ മത്സരം. കൂടുതൽ വിവരങ്ങൾക്കും വിജയികളുടെ പൂർണ്ണ പട്ടികയ്ക്കും, സന്ദർശിക്കുക:

👉 https://www.nfdcindia.com/waves-poster-challenge-2025/

 

*****

 


Release ID: (Release ID: 2122899)   |   Visitor Counter: 33