പ്രധാനമന്ത്രിയുടെ ഓഫീസ്
ദുഃഖവെള്ളിദിനത്തിൽ ദയയുടെയും അനുകമ്പയുടെയും മൂല്യങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി
Posted On:
18 APR 2025 9:42AM by PIB Thiruvananthpuram
ദുഃഖവെള്ളിയുടെ സവിശേഷവേളയായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യേശുക്രിസ്തുവിന്റെ അഗാധമായ ത്യാഗത്തെക്കുറിച്ച് അനുസ്മരിച്ചു. നമ്മുടെ ജീവിതത്തിൽ ദയ, അനുകമ്പ, മഹാമനസ്കത എന്നിവ ഉൾക്കൊള്ളേണ്ടതിന്റെ ഓർമപ്പെടുത്തലായി ഈ ദിവസം നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ദുഃഖവെള്ളിദിനത്തിൽ, യേശുക്രിസ്തുവിന്റെ ത്യാഗത്തെ നാം ഓർക്കുന്നു. ദയയും അനുകമ്പയും കാത്തുസൂക്ഷിക്കാനും എല്ലായ്പോഴും വിശാലഹൃദയരായിരിക്കാനും ഈ ദിനം നമുക്കു പ്രചോദനമേകുന്നു. സമാധാനത്തിന്റെയും ഒരുമയുടെയും ചൈതന്യം എന്നേക്കും നിലനിൽക്കട്ടെ.”
***
SK
(Release ID: 2122604)
Visitor Counter : 29
Read this release in:
Odia
,
English
,
Khasi
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada