പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി വിദേശ നേതാക്കള്‍ക്കുള്ള ശ്രീലങ്കന്‍ പരമോന്നത ബഹുമതി സ്വീകരിച്ചു

Posted On: 05 APR 2025 5:47PM by PIB Thiruvananthpuram

ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായക ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് വിദേശ നേതാക്കള്‍ക്ക് നല്‍കുന്ന രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ശ്രീലങ്ക മിത്ര വിഭൂഷണ പുരസ്‌കാരം’ സമ്മാനിച്ചു. ഇതാദ്യമായാണ് ഇന്ത്യന്‍ നേതാവിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. ഇന്ത്യ-ശ്രീലങ്ക സൗഹൃദം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി നല്‍കിയ ദീര്‍ഘകാല സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

ഇന്ത്യയിലെ 1.4 ശതകോടി ജനങ്ങള്‍ക്ക് വേണ്ടി പുരസ്‌കാരം സ്വീകരിച്ച പ്രധാനമന്ത്രി, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സവിശേഷ സൗഹൃദത്തിനും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള പഴക്കംചെന്ന ബന്ധത്തിനും ഈ ബഹുമതി സമര്‍പ്പിച്ചു.

 

-SK-


(Release ID: 2119315) Visitor Counter : 28