പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ കപ്പലോട്ടദിനത്തിൽ സമുദ്രമേഖലയെയും തുറമുഖങ്ങളെയും ശക്തിപ്പെടുത്തുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ച് പ്രധാനമന്ത്രി

Posted On: 05 APR 2025 9:06AM by PIB Thiruvananthpuram

ദേശീയ കപ്പലോട്ടദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയുടെ പുരോഗതിക്കായി സമുദ്രമേഖലയെയും തുറമുഖങ്ങളെയും ശക്തിപ്പെടുത്തുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചു.

എക്‌സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:

“ഇന്ന്, ദേശീയ കപ്പലോട്ട ദിനത്തിൽ, ഇന്ത്യയുടെ സമ്പന്നമായ സമുദ്ര ചരിത്രവും രാഷ്ട്രനിർമ്മാണത്തിൽ ഈ മേഖല വഹിച്ച പങ്കും നാം ഓർമ്മിക്കുന്നു.

ഇന്ത്യയുടെ പുരോഗതിക്കായി സമുദ്ര മേഖലയെയും നമ്മുടെ തുറമുഖങ്ങളെയും തുടർന്നും ഞങ്ങൾ ശക്തിപ്പെടുത്തും.”

 

-SK-

(Release ID: 2119149) Visitor Counter : 21