പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി തായ്‌ലൻഡ് മുൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Posted On:
03 APR 2025 6:48PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബാങ്കോക്കിൽ തായ്‌ലൻഡ് മുൻ പ്രധാനമന്ത്രി ശ്രീ തക്സിൻ ഷിനവാത്തുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, വ്യാപാരം, സംസ്കാരം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള സഹകരണത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് അവർ ചർച്ച ചെയ്തു.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“തായ്‌ലൻഡ് മുൻ പ്രധാനമന്ത്രി ശ്രീ തക്സിൻ ഷിനവാത്തിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഭരണനിർവഹണത്തിലും നയരൂപീകരണത്തിലും അദ്ദേഹത്തിനു വിപുലമായ പരിചയമുണ്ട്. ഇന്ത്യയുടെ മികച്ച സുഹൃത്തുകൂടിയാണ് അദ്ദേഹം. അടൽജിയുമായി അദ്ദേഹത്തിനു വളരെ ഊഷ്മളമായ ബന്ധമുണ്ടായിരുന്നു.
ഇന്ത്യ-തായ്‌ലൻഡ് സഹകരണത്തെക്കുറിച്ചും അതു നമ്മുടെ രാജ്യങ്ങളിലെ ജനങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നതിനെക്കുറിച്ചും ശ്രീ ഷിനവാത്തും ഞാനും ഏറെനേരം സംസാരിച്ചു. പ്രതിരോധം, വ്യാപാരം, സംസ്കാരം തുടങ്ങിയ മേഖലകളിലെ അനന്തസാധ്യതകളെക്കുറിച്ചു ഞങ്ങൾ ചർച്ച ചെയ്തു.
***
SK
(Release ID: 2118471)
Visitor Counter : 39
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada