പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Posted On: 09 MAR 2025 10:10PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ:

“അസാധാരണമായ കളിയും അസാധാരണമായ ഫലവും!

ഐസിസി ചാമ്പ്യൻസ് ട്രോഫി നാട്ടിലേക്കു കൊണ്ടുവന്ന നമ്മുടെ ക്രിക്കറ്റ് ടീമിനെയോർത്ത് അഭിമാനം. ടൂർണമെന്റിലുടനീളം അവർ മികച്ച പ്രകടനം കാഴ്ചവച്ചു. കളിയുടെ സകലമേഖലകളിലും മികവു പുലർത്തിയ നമ്മുടെ ടീമിന് അഭിനന്ദനങ്ങൾ.”

***

NK


(Release ID: 2109764) Visitor Counter : 25