വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

WAVES കോമിക് ക്രോണിക്കിൾസ്

AI അധിഷ്ഠിത കഥാകഥനത്തിലൂടെ ഭാവനയെ യാഥാർത്ഥ്യമാക്കുക

Posted On: 24 FEB 2025 7:21PM by PIB Thiruvananthpuram
ആമുഖം

സർഗ്ഗാത്മകതയുടെ സ്വതന്ത്ര പ്രയാണത്തിന് WAVES കോമിക് ക്രോണിക്കിൾസ് വഴിയൊരുക്കുന്നു. AI- അധിഷ്ഠിത സങ്കേതങ്ങളിലൂടെ കഥാകാരന്മാർക്ക് സ്വന്തം ആശയങ്ങളെ ആകർഷകമായ കോമിക്‌സാക്കി മാറ്റാനുള്ള അതുല്യ അവസരം ഒരുക്കുന്നു. പ്രഥമ ലോക ദൃശ്യ ശ്രാവ്യ ഉച്ചകോടിയുടെ  (WAVES) ഭാഗമായി , ഡാഷ്‌ടൂൺ സ്റ്റുഡിയോ മുഖേന AI- ജനറേറ്റഡ് കോമിക്‌സ് തയ്യാറാക്കി അവതരിപ്പിക്കാൻ ഈ ചലഞ്ച് മത്സരാർത്ഥികളെ ക്ഷണിക്കുന്നു. ഡാഷ്‌ടൂൺ മൊബൈൽ ആപ്പിൽ അവരുടെ കഥകൾ പ്രദർശിപ്പിക്കാം. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (IAMAI) കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ 2025 ഫെബ്രുവരി 15 വരെ 774 രജിസ്ട്രേഷനുകൾ പൂർത്തിയായിട്ടുണ്ട്. ഡിജിറ്റൽ സർഗ്ഗാത്മകതയോടുള്ള വർദ്ധിച്ചുവരുന്ന അഭിനിവേശമാണ് ഈ പങ്കാളിത്തം വ്യക്തമാക്കുന്നത്.

വിനോദ, മാധ്യമ (M&E) മേഖലകളുടെ സംയോജനത്തിനായുള്ള ഒരു സവിശേഷ കേന്ദ്രവും സ്‌പോക്ക് പ്ലാറ്റ്‌ഫോമുമാണ് 2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലും നടക്കുന്ന WAVES ഉച്ചകോടി. ഇന്ത്യയെ ആഗോള വിനോദ, മാധ്യമ വ്യവസായത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുക,  ആഗോള വൈദഗ്ദ്ധ്യങ്ങളുമായി തദ്ദേശീയ വിനോദ, മാധ്യമ മേഖലയെ ബന്ധിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഇൻഫോടെയ്ൻമെന്റ്, AVGC-XR (ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി), ഡിജിറ്റൽ മീഡിയ ആൻഡ് ഇന്നൊവേഷൻ, ഫിലിംസ് എന്നീ നാല് അടിസ്ഥാന മേഖലകളെ ആധാരമാക്കിയാണ് ഈ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ചലനാത്മകമായ ഡിജിറ്റൽ ഭൂമിക,  ഉയർന്നുവരുന്ന പ്രവണതകളും സാങ്കേതികവിദ്യകളും, വികസിച്ചുകൊണ്ടിരിക്കുന്ന ആപ്പ് സമ്പദ്‌വ്യവസ്ഥ, സാമൂഹ്യ മാധ്യമങ്ങളുടെയും ഇൻഫ്ലുവൻസർ മാർക്കറ്റിംഗിന്റെയും വർദ്ധിച്ചുവരുന്ന സ്വാധീനം തുടങ്ങി ഡിജിറ്റൽ മീഡിയ-നൂതനാശയ സ്തംഭത്തിന്റെ ഭാഗമാണ് WAVES കോമിക് ക്രോണിക്കിൾസ്. ധാർമ്മിക ഉള്ളടക്ക സൃഷ്ടിയും ഉത്തരവാദിത്ത ഡിജിറ്റൽ ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഡാറ്റ സ്വകാര്യതയും സുരക്ഷയും പോലുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട വെല്ലുവിളികളെയും സ്തംഭം അഭിസംബോധന ചെയ്യുന്നു.

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന WAVES ഉച്ചകോടിയുടെ ദർശനത്തിൽ പ്രധാന പങ്കു വഹിക്കുന്ന അഭിമാന സംരംഭമായ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസ്, സർഗ്ഗാത്മകതയും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നു. WAVES കോമിക് ക്രോണിക്കിൾസ് ഉൾപ്പെടെ വിവിധ മത്സരങ്ങൾക്കുള്ള, 73,000-ത്തിലധികം രജിസ്ട്രേഷനുകളുമായി, കലാപരമായ ആവിഷ്കാരം, സാങ്കേതിക നൈപുണ്യം, സാംസ്കാരിക കഥാകഥനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ആശയങ്ങൾക്ക്  ജീവൻ പകരുന്നതിനും ഉള്ള ഊർജ്ജസ്വലമായ വേദിയാണ് സർഗ്ഗ പ്രതിഭകൾക്ക് വാഗ്ദാനം ചെയ്യുന്നത്.


ആഗോള പങ്കാളിത്തം

എല്ലാ രാജ്യങ്ങളിലെയും വ്യത്യസ്ത ജനസമൂഹങ്ങളിലെയും വ്യക്തികൾക്ക് പങ്കെടുക്കാവുന്നതാണ്.

 മത്സര പഥങ്ങൾ

 ജനറൽ: എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്

വിദ്യാർത്ഥി: ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്ന മുഴുവൻ സമയ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്.


അപേക്ഷകൾ

വ്യക്തികൾക്കോ ടീമുകൾക്കോ കമ്പനികൾക്കോ അപേക്ഷകൾ സമർപ്പിക്കാം.


സ്വയം-സാക്ഷ്യപ്പെടുത്തൽ

പങ്കെടുക്കുന്നവർ യോഗ്യത സ്വയം സാക്ഷ്യപ്പെടുത്തുകയും കൃത്യമായ വിവരങ്ങൾ നൽകുകയും വേണം. തെറ്റായ വിവരങ്ങൾ അയോഗ്യതയിലേക്ക് നയിച്ചേക്കാം.

അയോഗ്യതയുള്ളവർ

Dashtoon, Google Play, Internet and Mobile Association of India (IAMAI) എന്നിവയുടെ ജീവനക്കാർ പങ്കെടുക്കാൻ യോഗ്യരല്ല.  


മാർഗ്ഗനിർദ്ദേശങ്ങൾ

കോമിക്കിന്റെ സമയദൈർഘ്യത്തിന് പരിധിയില്ല. എന്നാൽ സാധുവായ സമർപ്പണങ്ങളിൽ കുറഞ്ഞത് 60 പാനലുകളെങ്കിലും ഉണ്ടായിരിക്കണം (ഒരു ചിത്രമോ രംഗമോ ഒരു പാനലായി കണക്കാക്കപ്പെടുന്നു).

കോമിക്ക് വെർട്ടിക്കൽ സ്ക്രോൾ ഫോർമാറ്റ് (വെബ്‌ടൂൺ ഫോർമാറ്റ്) പിന്തുടരണം.

കോമിക്ക് ഇംഗ്ലീഷിലായിരിക്കണം.

എല്ലാ കോമിക്‌സുകളും ഡാഷ്‌ടൂൺ സ്റ്റുഡിയോ ഉപയോഗിച്ച് സൃഷ്ടിക്കുകയും ഡാഷ്‌ടൂൺ മൊബൈൽ ആപ്പിൽ പ്രസിദ്ധീകരിക്കുകയും വേണം. പോസ്റ്റ്-പ്രൊഡക്ഷൻ, എഡിറ്റ് എന്നിവയ്ക്കായി മറ്റ് ഉപകരണങ്ങൾ ഉപയോഗിക്കാൻ പങ്കെടുക്കുന്നവർക്ക് സാധിക്കുമെങ്കിലും, അന്തിമ കോമിക്ക് ഡാഷ്‌ടൂൺ സ്റ്റുഡിയോയിൽ കൂട്ടിച്ചേർക്കുകയും ഡാഷ്‌ടൂൺ ആപ്പ് വഴി പ്രസിദ്ധീകരിക്കുകയും വേണം.

പങ്കെടുക്കുന്നവർക്ക് അവരുടെ കോമിക്ക് മറ്റെവിടെയെങ്കിലും ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും സാമൂഹ്യ മാധ്യമത്തിൽ പങ്കിടാനും സ്വാതന്ത്ര്യമുണ്ട്.

മൗലികത നിർണ്ണായകമാണ് : കഥാപാത്രങ്ങളും കഥകളും പകർപ്പവകാശമുള്ള ഏതെങ്കിലും രചനകളിൽ നിന്ന് പകർത്താൻ പാടില്ല (ഫാൻ ഫിക്ഷൻ അനുവദനീയമല്ല).

ഉള്ളടക്ക നിയന്ത്രണങ്ങൾ:

സമർപ്പണങ്ങളിൽ ഉൾക്കൊള്ളിക്കാൻ പാടില്ലാത്തവ :

NSFW അല്ലെങ്കിൽ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം

വംശീയമോ ജാതീയമോ ആയ ഉള്ളടക്കം

രാഷ്ട്രീയ, പരസ്യ ഉള്ളടക്കങ്ങൾ

പങ്കെടുക്കുന്നവർക്ക് ഇഷ്ടമുള്ള ഏത് വിഷയത്തിലും ഒരു കോമിക് സൃഷ്ടിക്കാൻ കഴിയും.

മുമ്പ് പ്രസിദ്ധീകരിച്ചതോ പുറത്തിറക്കിയതോ ആയ കൃതികൾ, അത് വ്യക്തിയോ മൂന്നാം കക്ഷിയോ പങ്കിട്ടതായാലും, സമർപ്പിക്കാൻ കഴിയില്ല. എല്ലാ എൻട്രികളും പുതിയതും പ്രസിദ്ധീകരിക്കാത്തതും പൊതുജനങ്ങൾക്കായി പങ്കിടാത്തതുമായ കൃതികളായിരിക്കണം.


കാര്യപരിപാടികളും സമയക്രമവും

രജിസ്ട്രേഷൻ കാലയളവ്

 2024 ഡിസംബർ 10 - 2025 മാർച്ച് 15

മികച്ച 50 സമർപ്പണങ്ങളുടെ  പ്രഖ്യാപനം

2025 മാർച്ച് 20  അന്തിമ വിജയികളുടെ പ്രഖ്യാപനം

WAVES ഉച്ചകോടി (1-4 മെയ്, 2025)



മൂല്യനിർണ്ണയ മാനദണ്ഡം


 കഥാകഥനവും സർഗ്ഗാത്മകതയും


 • സമർപ്പണങ്ങൾ കഥാതന്തുവിന്റെ ആശയം, മൗലികത, പുതുമ, അദ്വിതീയത എന്നീ ഘടകങ്ങളിലൂന്നി വിലയിരുത്തപ്പെടും.

 • വായനക്കാരെ പിടിച്ചിരുത്തുന്നതും ഒഴുക്കോടെ പുരോഗമിക്കുന്നതുമായ ഇതിവൃത്തം ആകർഷകമായിരിക്കണം.

• കഥാകഥനത്തിലെ നൂതനമായ സമീപനങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രമേയങ്ങളുടെയും ആശയങ്ങളുടെയും സർഗ്ഗാത്മക വിന്യാസത്തിനും ഊന്നൽ നൽകും.



കലാപരമായ ഗുണമേന്മ


 • കലാശൈലിയുടെ ദൃശ്യാനുഭവവും സ്ഥൈര്യവും മൂല്യനിർണ്ണയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കും.

• എൻട്രികൾ വിവരണം മെച്ചപ്പെടുത്തുന്നതിനും മാനസികാവസ്ഥ സജ്ജമാക്കുന്നതിനും കഥപറച്ചിലിൻ്റെ അനുഭവം വർദ്ധിപ്പിക്കുന്നതിനും നിറത്തിൻ്റെ ഫലപ്രദമായ ഉപയോഗം പ്രകടമാക്കണം.


പാനൽ ലേഔട്ടും കോമ്പോസിഷനും


• പാനൽ സീക്വൻസിംഗിലെ വ്യക്തതയും ഫലപ്രാപ്തിയും തടസ്സരഹിത കഥാകഥനത്തിൽ നിർണ്ണായകമാണ്.

 • ആഖ്യാനത്തെ സമ്പന്നമാക്കുന്ന നൂതനവും ചലനാത്മകവുമായ ലേഔട്ടുകൾ കോമിക്സിൽ ഉണ്ടായിരിക്കണം.

• പാനലുകൾക്കിടയിലെ സംവേദനത്തിന്റെയും സംഭാഷണത്തിൻ്റെയും ഒഴുക്ക് സുഗമവും അവബോധജന്യവുമായിരിക്കണം.


വൈകാരിക സ്വാധീനം


• നർമ്മം, മനോസംഘർഷം,പ്രണയം തുടങ്ങിയ വികാരങ്ങൾ ഉണർത്താനുള്ള കഴിവിനെ അടിസ്ഥാനമാക്കി സമർപ്പണങ്ങൾ വിലയിരുത്തപ്പെടും.

• വായനക്കാരിൽ ശാശ്വതമായ മതിപ്പ് സൃഷ്ടിക്കുകയും അവരെ സ്വാധീനീക്കുകയും ചെയ്യുന്ന അവിസ്മരണീയ നിമിഷങ്ങൾ സമർപ്പണങ്ങളിൽ ഉൾപ്പെടുത്തണം.


ഭാഷയും സംഭാഷണവും

• ആധികാരികവും ആപേക്ഷികവുമായ സംഭാഷണങ്ങൾ ഉറപ്പാക്കുന്നതിന് സ്വാഭാവികവും ഫലപ്രദവുമായ പരിഭാഷണം പ്രധാനമാണ്.

• കലാസൃഷ്ടിയിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കാതെയും ആഖ്യാനത്തെ പിന്തുണച്ചും ദൃശ്യങ്ങളോട് അനുപൂരകമായും ഉള്ള വാചകങ്ങളുടെയും വാക്യങ്ങളുടെയും പ്രയോഗം.


പാരിതോഷികങ്ങളും ബഹുമതികളും

ജനറൽ ട്രാക്ക്

ഒന്നാം സ്ഥാനം: ₹1,00,000

രണ്ടാം സ്ഥാനം: ₹50,000

മൂന്നാം സ്ഥാനം: ₹25,000


സ്റ്റുഡന്റ് ട്രാക്ക്

ഒന്നാം സ്ഥാനം: ₹75,000

രണ്ടാം സ്ഥാനം: ₹30,000  

മൂന്നാം സ്ഥാനം: ₹20,000


വിശേഷാൽ പാരിതോഷികങ്ങൾ


ആദ്യ 3 സ്ഥാനത്തെത്തുന്ന വിജയികൾ:

WAVES ഉച്ചകോടിയിൽ അവരുടെ കോമിക്‌സ് അവതരിപ്പിക്കാനുള്ള അവസരം.

ആദ്യ 25 സ്ഥാനത്തെത്തുന്നവർ :

ഗൂഗിൾ പ്ലേയും ഡാഷ്‌ടൂണും സ്പോൺസർ ചെയ്യുന്ന ഒരു ഗുഡി ബാഗ്, IAMAI, Dashtoon എന്നിവയുടെ മികവിന്റെയും അംഗീകാരത്തിന്റെയും സർട്ടിഫിക്കറ്റ് എന്നിവ.

പങ്കെടുക്കുന്ന എല്ലാവർക്കും:

സാധുവായ പ്രവേശനത്തിന് പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.


ഉപസംഹാരം

WAVES ഉച്ചകോടിയുടെ കീഴിലുള്ള ഒരു മുൻനിര സംരംഭമായ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചെസിന്റെ ഒരു പ്രധാന ഘടകമാണ് WAVES കോമിക് ക്രോണിക്കിൾസ്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ മത്സരങ്ങൾ മാധ്യമ,വിനോദ (M&E) മേഖലയിലുടനീളം സർഗ്ഗാത്മകതയെ പ്രചോദിപ്പിക്കുക, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുക, പ്രതിഭകളെ പരിപോഷിപ്പിക്കുക എന്നീ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. ഉച്ചകോടിയുടെ ഡിജിറ്റൽ മീഡിയ ആൻഡ് ഇന്നൊവേഷൻ വിഭാഗത്തിൽ, ഡാഷ്‌ടൂൺ സ്റ്റുഡിയോയിലെ AI- അധിഷ്ഠിത ഉപകരണങ്ങൾ പ്രയോജനപ്പെടുത്താൻ മത്സരാർത്ഥികളെ WAVES കോമിക് ക്രോണിക്കിൾസ് ക്ഷണിക്കുകയാണ്. ഇത്  മൗലികമായ കഥാകഥനത്തിനുള്ള ആകർഷകമായ വേദി വാഗ്ദാനം ചെയ്യുന്നു.നവാഗത പ്രതിഭകളെ ആഘോഷിക്കുക മാത്രമല്ല, കലാപരവും സാങ്കേതികവുമായ മികവിനുള്ള ആഗോള കേന്ദ്രമായി ഇന്ത്യയെ സ്ഥാപിക്കുക എന്ന ക്രിയേറ്റ് ഇൻ ഇന്ത്യ ദർശനത്തിന് അനുപൂരകവുമാണ് ഈ മത്സരം.
 

References:

 

  1. https://eventsites.iamai.in/Waves/comic-chronicles/
  2. https://wavesindia.org/challenges-2025

 

Click here to download PDF

 

SKY


(Release ID: 2106115)