വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വേവ്സ് 2025 "റീൽ മേക്കിംഗ്" ചലഞ്ച്
Posted On:
11 FEB 2025 3:48PM by PIB Thiruvananthpuram
ഓരോ റീലും കഥാകഥനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നു
ആമുഖം
30 മുതൽ 90 സെക്കൻഡ് വരെ ദൈർഘ്യമുള്ള സംക്ഷിപ്ത ചലച്ചിത്ര രൂപങ്ങളിലൂടെ മെറ്റയുടെ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി സ്വന്തം കഥാകഥന ശേഷി പ്രദർശിപ്പിക്കാൻ സർഗ്ഗ പ്രതിഭകളെയും മറ്റ് ഉത്സാഹശാലികളെയും പ്രാപ്തരാക്കുന്ന അനുപമമായ മത്സരമാണ് WAVES 2025 "റീൽ മേക്കിംഗ്" ചലഞ്ച്. 2025 ഫെബ്രുവരി 5 വരെ ഇന്ത്യയിലുടനീളവും 20 രാജ്യങ്ങളിൽ നിന്നുമായി 3,379 രജിസ്ട്രേഷനുകളോടെ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഈ ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹ്രസ്വ-ചിത്ര ഉള്ളടക്കത്തിൽ പരീക്ഷണം, നവീകരണം, ഉന്നതനിലവാരം എന്നിവ സാധ്യമാക്കാൻ ഡിജിറ്റൽ നിർമ്മാതാക്കൾക്ക് ഇത് അവസരം ഒരുക്കുന്നു.
2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലും നടക്കുന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റിന് (WAVES) കീഴിലുള്ള മുൻനിര സംരംഭമായ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചുകളുടെ ഭാഗമായിരുന്നു ഈ ചലഞ്ച്. മീഡിയ ആൻഡ് എന്റർടൈൻമെന്റ് (M&E) വ്യവസായത്തിൽ ചർച്ചകൾ, സഹകരണം, നവീകരണം എന്നിവ വളർത്തിയെടുക്കുന്നത്തിനായി സമർപ്പിക്കപ്പെട്ട പ്രമുഖ ആഗോള പ്ലാറ്റ്‌ഫോമാണ് WAVES. വ്യവസായ പ്രമുഖരെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരെയും ഒരുമിപ്പിക്കുന്ന ഈ ഉച്ചകോടി ഉയർന്നുവരുന്ന അവസരങ്ങൾ പര്യവേക്ഷണം ചെയ്യുകയും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ആഗോള സർഗ്ഗാത്മക കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും. 31 മത്സരങ്ങളിലായി 70,000-ത്തിലധികം രജിസ്ട്രേഷനുകളുള്ള ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചുകൾ സർഗ്ഗാത്മകത, നൈപുണ്യങ്ങൾ, അന്താരാഷ്ട്ര പങ്കാളിത്തം എന്നിവയ്ക്ക് പ്രോത്സാഹനമേകുന്നു.
WAVES 2025: ലോകമെമ്പാടുമുള്ള സർഗ്ഗപ്രതിഭകളെ ഒന്നിപ്പിക്കുന്നു
WAVES 2025-ന് കീഴിൽ ഒരു പ്രധാന സംരംഭമായി തുടക്കം കുറിക്കപ്പെട്ട "റീൽ മേക്കിംഗ്" ചലഞ്ച്, ഇന്ത്യയുടെ ഡിജിറ്റൽ ക്രിയേറ്റർ സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം മാധ്യമങ്ങൾക്കും വിനോദത്തിനുമുള്ള ആഗോള കേന്ദ്രമായി ഇന്ത്യ ഉദയം കൊള്ളുന്നതിന്റെ സൂചനയായും കണക്കാക്കപ്പെടുന്നു. ഭാരത സർക്കാരിന്റെ "ക്രിയേറ്റ് ഇൻ ഇന്ത്യ" ദർശനത്തിന് അനുപൂരകമായി രാജ്യത്തുടനീളവും രാജ്യത്തിനു പുറത്തുമുള്ള പ്രതിഭകളെ ഈ സംരംഭം പ്രോത്സാഹിപ്പിക്കുന്നു.
അഫ്ഗാനിസ്ഥാൻ, അൽബേനിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, അൻഡോറ, ആന്റിഗ്വ, ബാർബുഡ, ബംഗ്ലാദേശ്, യുഎഇ, ഓസ്‌ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ശ്രദ്ധേയമായ അന്താരാഷ്ട്ര പങ്കാളിത്തം "റീൽ മേക്കിംഗ്" ചലഞ്ച് ആകർഷിച്ചു. സർഗ്ഗാത്മക മേഖലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയും ലോകമെമ്പാടുമുള്ള ഉള്ളടക്ക സ്രഷ്ടാക്കൾക്കുള്ള പ്രധാന പ്ലാറ്റ്‌ഫോമായ WAVES-ന്റെ വർദ്ധിച്ചുവരുന്ന ആകർഷണീയതയെയും ഈ ആഗോള പ്രചാരം എടുത്തുകാണിക്കുന്നു.
തവാങ് (അരുണാചൽ പ്രദേശ്), ദിമാപൂർ (നാഗാലാൻഡ്), കാർഗിൽ (ലഡാക്ക്), ലേ, ഷോപ്പിയാൻ (കാശ്മീർ), പോർട്ട് ബ്ലെയർ (ആൻഡമാൻ, നിക്കോബാർ ദ്വീപ് സമൂഹം), തെലിയാമുറ (ത്രിപുര), കാസർഗോഡ് (കേരളം), ഗാങ്‌ടോക്ക് (സിക്കിം) തുടങ്ങി ഇന്ത്യയിലെമ്പാടുമുള്ള വൈവിധ്യമാർന്നതും വിദൂരസ്ഥവുമായ സ്ഥലങ്ങളിൽ നിന്നാണ് ആഭ്യന്തര എൻട്രികൾ സ്വീകരിച്ചത്. ചെറു പട്ടണങ്ങളിൽ നിന്നു മാത്രമല്ല ഉയർന്നു വരുന്ന പുതിയ സർഗ്ഗ കേന്ദ്രങ്ങളിൽ നിന്ന് പോലും ലഭിച്ച മികച്ച പ്രതികരണം ഇന്ത്യയുടെ സമ്പന്നമായ കഥാകഥന പാരമ്പര്യങ്ങളെയും അഭിവൃദ്ധി പ്രാപിക്കുന്ന ഡിജിറ്റൽ ആവാസവ്യവസ്ഥയെയും പ്രതിഫലിപ്പിക്കുന്നു.
ഇന്ത്യയുടെ സാങ്കേതിക, അടിസ്ഥാന സൗകര്യ പുരോഗതികളെ ഉയർത്തിക്കാട്ടുന്ന "വികസിത് ഭാരത്", രാജ്യത്തിന്റെ ഭാവി വളർച്ചയെ വിഭാവനം ചെയ്യുന്ന "ഇന്ത്യ @ 2047" തുടങ്ങിയ പ്രമേയങ്ങളിലൂന്നി റീലുകൾ സൃഷ്ടിക്കുന്നതിന് 20 വയസ്സിന് മുകളിലുള്ളവരുടെ പ്രതിഭാ പങ്കാളിത്തം അനിവാര്യമാണ്. ഇന്ത്യയുടെ നവോത്ഥാന യാത്ര പകർത്തുന്നതിനും രാജ്യത്തിന്റെ പുരോഗതിക്കായുള്ള അവരുടെ സർഗ്ഗാത്മക കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നതിനും കഥാകാരന്മാർക്ക് ഈ പ്രമേയങ്ങളിലൂടെ വേദിയൊരുങ്ങുന്നു.
പ്രമേയങ്ങൾ
ഭക്ഷണം: തട്ടുകടകളിലെ ഭക്ഷണ വൈവിദ്ധ്യം മുതൽ തനത് പ്രാദേശിക ഭക്ഷണ സവിശേഷതകൾ വരെയുള്ള ഇന്ത്യയുടെ സമ്പന്നമായ പാചക പൈതൃകം ആഘോഷമാക്കാം.
യാത്ര: ഇന്ത്യയുടെ അത്ഭുതാവഹമായ പ്രകൃതിദൃശ്യങ്ങൾ, ജനപ്രീതിയാർജ്ജിച്ച സംഭവങ്ങൾ, മറഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ എന്നിവ പകർത്തുക.
ഫാഷൻ: പരമ്പരാഗതവും ആധുനികവുമായ ഇന്ത്യൻ ഫാഷന്റെ സമഗ്രത പര്യവേക്ഷണം ചെയ്യുക.
നൃത്തവും സംഗീതവും: ക്ലാസിക്കൽ പ്രകടനങ്ങൾ മുതൽ സമകാലിക ബീറ്റുകൾ വരെ ഇന്ത്യയുടെ ആകർഷകമായ താളങ്ങൾ പ്രദർശിപ്പിക്കുക.
ഗെയിമിംഗ്: ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഗെയിമിംഗ് സംസ്കാരത്തിലേക്കും വിനോദത്തിൽ അതിന്റെ സ്വാധീനത്തിലേക്കും വെളിച്ചം വീശുക.
യോഗയും ക്ഷേമവും: യോഗ, ആയുർവേദം, സ്വാസ്ഥ്യം എന്നിവയിലൂടെ ജീവിതത്തിന്റെ സമഗ്രമായ സത്ത എടുത്തുകാണിക്കുക.
റോഡ് യാത്രകൾ: ഇന്ത്യൻ റോഡ് യാത്രകൾ, മനോഹരമായ പാതകൾ, സാഹസിക യാത്രകൾ എന്നിവയുടെ ആവേശം പങ്കിടുക.
സാങ്കേതികവിദ്യ: ഭാവിയെ രൂപപ്പെടുത്തുന്ന AR, VR, ഡിജിറ്റൽ നവീകരണങ്ങൾ എന്നിവ ഉപയോഗിച്ച് സർഗ്ഗാത്മകതയുടെ പ്രവാഹം സൃഷ്ടിക്കുക.
നിയമങ്ങൾ

റീൽ മാർഗ്ഗനിർദ്ദേശങ്ങൾ

ബഹുമതിയും അംഗീകാരവും
2025-ൽ മെറ്റ-ഹോസ്‌റ്റ് ചെയ്യുന്ന പരിപാടിയിലേക്കും റീൽസ് മാസ്റ്റർക്ലാസിലേക്കും പ്രത്യേക ക്ഷണം.
WAVES പരിപാടിയിലേക്ക് സൗജന്യ പ്രവേശനം.
വിജയിക്കുന്ന റീലുകളെ WAVES ഹാൾ ഓഫ് ഫെയിം, ഔദ്യോഗിക വെബ്‌സൈറ്റ്, സാമൂഹിക മാധ്യമങ്ങൾ എന്നിവയിൽ ഉൾപ്പെടുത്തും.
ഉള്ളടക്ക സ്രഷ്ടാക്കളുടെ ആഗോള മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഫൈനലിൽ പ്രവേശിക്കുന്നവർക്ക് മന്ത്രാലയത്തിന്റെ പിന്തുണ.
(Release ID: 2102102)
|