പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

100 GW സൗരോർജ ശേഷി എന്ന ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ച് ഇന്ത്യ

Posted On: 07 FEB 2025 2:17PM by PIB Thiruvananthpuram
സ്ഥാപിതമായ സൗരോർജ്ജ ശേഷിയിൽ  100 GW എന്ന നേട്ടം മറികടന്ന് ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ച് ഇന്ത്യ. ഇതോടെ  പുനരുപയോഗ ഊർജ രംഗത്തെ  ആഗോള നേതാവ്  എന്ന നിലയിലുള്ള സ്ഥാനം രാജ്യം ശക്തിപ്പെടുത്തുന്നു.  ഈ ശ്രദ്ധേയമായ നേട്ടം ശുദ്ധവും  ഹരിതവുമായ ഭാവിയിലേക്കുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ്, കൂടാതെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിശ്ചയിച്ച 2030-ഓടെ 500 GW ഫോസിൽഇതര ഇന്ധന അധിഷ്ഠിത ഊർജ്ജ ശേഷി എന്ന   ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്തുവർഷത്തെ ഇന്ത്യയുടെ ഊർജ യാത്ര ചരിത്രപരവും പ്രചോദനാത്മകവുമാണെന്ന് കേന്ദ്ര നവ-പുനരുപയോഗ ഊർജ വകുപ്പ് മന്ത്രി ശ്രീ പ്രള്‍ഹാദ് ജോഷി പറഞ്ഞു. സോളാർ പാനലുകൾ, സോളാർ പാർക്കുകൾ, പുരപ്പുറ സോളാർ പദ്ധതികൾ തുടങ്ങിയ സംരംഭങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. അതിൻ്റെ ഫലമായി ഹരിത ഊർജ  മേഖലയിൽ ഇന്ത്യ സ്വയം പര്യാപ്തമാകുക മാത്രമല്ല, ലോകത്തിന് ഒരു പുതിയ പാത കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.

സോളാർ മേഖലയിൽ അഭൂതപൂർവമായ വളർച്ച

ഇന്ത്യയുടെ സൗരോർജ്ജ മേഖല കഴിഞ്ഞ ദശകത്തിൽ അസാധാരണമായ 3450 % ശേഷി വർദ്ധനയ്ക്ക് സാക്ഷ്യം വഹിച്ചു, 2014 ൽ 2.82 GW ആയിരുന്നത് 2025 ൽ 100 GW ആയി ഉയർന്നു. ജനുവരി 31, 2025 വരെ, ഇന്ത്യയുടെ മൊത്തം സൗരോർജ്ജ ശേഷി 100.33 GW ആണ്, കൂടാതെ 84.10 GW വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കി വരികയും 47.49 GW ശേഷിയുടെ  ടെൻഡറിംഗ് പുരോഗമിക്കുകയും ചെയ്യുന്നു

രാജ്യത്തെ ഹൈബ്രിഡ്, റൗണ്ട്-ദി-ക്ലോക്ക് (ആർടിസി) പുനരുപയോഗ ഊർജ പദ്ധതികളും അതിവേഗം പുരോഗമിക്കുന്നു, ഇതിൽ 64.67 GW നടപ്പിലാക്കുകയും ടെൻഡർ ചെയ്യുകയും ചെയ്തു, ഇത് സോളാർ, ഹൈബ്രിഡ് പദ്ധതികളുടെ  മൊത്തം എണ്ണം   296.59 GW ആയി ഉയർത്തും .

മൊത്തം സ്ഥാപിത പുനരുപയോഗ ഊർജ്ജ ശേഷിയുടെ 47% വരുന്ന സൗരോർജ്ജം ഇന്ത്യയുടെ പുനരുപയോഗ ഊർജ വളർച്ചയിൽ  പ്രധാന സംഭാവന നൽകുന്നു .  2023നെ അപേക്ഷിച്ച് 53% വർധനവോടെ 4.59 GW പുതിയ ശേഷി  സ്ഥാപിച്ചുകൊണ്ട് 2024-ൽ ഇന്ത്യയിലെ പുരപ്പുറ   സൗരോർജ   മേഖല ശ്രദ്ധേയമായ വളർച്ച കൈവരിച്ചു.

സൗരോർജ  നിർമ്മാണത്തിലും ഇന്ത്യ ഗണ്യമായ മുന്നേറ്റം നടത്തി. 2014-ൽ, രാജ്യത്തിന്  സൗരോർജ  മൊഡ്യൂൾ ഉൽപ്പാദന ശേഷി പരിമിതമായ 2 GW മാത്രമായിരുന്നു. കഴിഞ്ഞ ദശകത്തിൽ, ഇത് 2024 ൽ 60 GW ആയി ഉയർന്ന്  സൗരോർജ്ജ നിർമ്മാണത്തിൽ ഇന്ത്യയെ ആഗോള നേതാവായി ഉയർത്തി.തുടർച്ചയായ നയ പിന്തുണയോടെ, 2030 ഓടെ 100 GW എന്ന സൗരോർജ  മൊഡ്യൂൾ ഉൽപ്പാദന ശേഷി കൈവരിക്കാനുള്ള പാതയിലാണ് ഇന്ത്യ.
 
SKY
 
*****

(Release ID: 2100646) Visitor Counter : 28