വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയുടെ സംഗീത പൈതൃകം ആഘോഷിക്കുന്നു: ആകാശവാണിയും സാംസ്കാരിക മന്ത്രാലയവും സംയുക്തമായി 'ഹർ കണ്ഠ് മേ ഭാരത്' എന്ന ശാസ്ത്രീയ സംഗീത പരിപാടിയ്ക്ക് തുടക്കം കുറിച്ചു
ആകാശവാണിയുടെ സാംസ്കാരിക ഐക്യം: 2025 ഫെബ്രുവരി 16 വരെ എല്ലാ ദിവസവും രാവിലെ 9:30-ന് 21 സ്റ്റേഷനുകൾ ഈ പ്രത്യേക സംഗീതപരമ്പര പ്രക്ഷേപണം ചെയ്യും
Posted On:
02 FEB 2025 4:43PM by PIB Thiruvananthpuram
ബസന്ത് പഞ്ചമിയുടെ പുണ്യദിനത്തിൽ, ആകാശവാണിയിലെ ബ്രോഡ്കാസ്റ്റിംഗ് ഹൗസിലെ പണ്ഡിറ്റ് രവിശങ്കർ മ്യൂസിക് സ്റ്റുഡിയോ ഒരു പ്രത്യേക ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ നിരവധിയായ ഭാവങ്ങൾ ശബ്ദവീചികളിലൂടെ ശ്രോതാക്കളിൽ എത്തിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ 'ഹർ കണ്ഠ് മേ ഭാരത്' എന്ന പുതിയ റേഡിയോ പരിപാടിയുടെ ഉദ്ഘാടനം ഇവിടെ നടന്നു.
കേന്ദ്ര സാംസ്കാരിക മന്ത്രാലയവും പൊതുജനപ്രക്ഷേപകരായ ആകാശവാണിയും സംയുക്തമായി അവതരിപ്പിക്കുന്ന ഈ പരമ്പര, വിവിധ സംസ്ഥാനങ്ങളിലെ 21 സ്റ്റേഷനുകളിൽ നിന്ന് 2025 ഫെബ്രുവരി 16 വരെ എല്ലാ ദിവസവും രാജ്യത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലേക്കും പ്രക്ഷേപണം ചെയ്യും.
രാവിലെ 10:30 ന് സരസ്വതി ദേവിക്ക് പുഷ്പാർച്ചന നടത്തി ചടങ്ങ് ഔപചാരികമായി ആരംഭിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയ സെക്രട്ടറി ശ്രീ അരുണീഷ് ചാവ്‌ള;പ്രസാർ ഭാരതി സിഇഒ ശ്രീ ഗൗരവ് ദ്വിവേദി, ആകാശവാണി ഡയറക്ടർ ജനറൽ ഡോ. പ്രജ്ഞാ പാലിവാൾ ഗൗർ, സാംസ്കാരിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി ms അമീത പ്രസാദ് സാരാഭായ്, ദൂരദർശൻ ഡയറക്ടർ ജനറൽ ms കാഞ്ചൻ പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ആകാശവാണി ഡയറക്ടർ ജനറൽ ഡോ. പ്രജ്ഞാ പാലിവാൾ ഗൗർ സ്വാഗത പ്രസംഗം നടത്തി. വസന്തകാല ആരംഭത്തിലുള്ള ഈ വർഷത്തെ ബസന്ത് പഞ്ചമി, സരസ്വതിയുടെയും ലക്ഷ്മിയുടെയും അപൂർവ്വ സംഗമത്തിനെ പ്രതീകപ്പെടുത്തുന്നതായും ആഘോഷത്തിന്റെ സവിശേഷ പ്രാധാന്യത്തെക്കുറിച്ചും അവർ എടുത്തുപറഞ്ഞു. 'ഹർ കണ്ഠ് മേ ഭാരത്' എന്ന ആശയവും പ്രക്ഷേപണ സമയ ക്രമീകരണവും വിശദീകരിച്ച അവർ , ഈ സഹകരണ ശ്രമം ഫലപ്രദമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
'ഹർ കണ്ഠ് മേ ഭാരത്' എന്ന പരമ്പര ശ്രീ അരുണിഷ് ചാവ്‌ള ശ്രീ ഗൗരവ് ദ്വിവേദിയും ചേർന്ന് ഡിജിറ്റലായി ഉദ്ഘാടനം ചെയ്തപ്പോൾ സദസ്സ് എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിച്ചു.രാജ്യത്തുടനീളം പതിറ്റാണ്ടുകളായി ആകാശവാണി വഹിക്കുന്ന ജനപ്രിയവും ചരിത്രപരവുമായ പങ്കിനെ ഉദ്ഘാടന പ്രസംഗത്തിൽ പ്രസാർ ഭാരതി സിഇഒ എടുത്തുപറഞ്ഞു. പുതിയ വഴികൾ കണ്ടെത്താൻ ഇത്തരം സർഗാത്മക പങ്കാളിത്തം സഹായിക്കുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
AI കാലഘട്ടത്തിലെ കലാ രൂപങ്ങൾ
ഈ സഹകരണത്തിന് പിന്നിലെ മനോഭാവത്തിന്റെ സൂക്ഷ്മമായ വിശദാംശങ്ങൾ സാംസ്കാരിക മന്ത്രാലയം സെക്രട്ടറി തന്റെ മുഖ്യ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി . സാംസ്കാരിക മന്ത്രാലയം ഏറ്റെടുത്ത വിവിധ സംരംഭങ്ങളെക്കുറിച്ചും, നിലവിലെ AI കാലഘട്ടത്തിൽ പ്രകടന കലാരൂപങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇത്തരം പദ്ധതികളിൽ പുതു തലമുറയെ ഉൾപ്പെടുത്തുന്നത് ഈ കലാരൂപങ്ങളുടെ സംരക്ഷണത്തിന് സഹായിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംയുക്ത സംരംഭങ്ങൾ വിപുലമാക്കാൻ സാംസ്കാരിക മന്ത്രാലയം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിനിടയിൽ വേദിയിൽ തത്സമയ സംഗീത പ്രകടനങ്ങൾ നടന്നു . സരസ്വതി വന്ദനവും ബസന്ത രാഗത്തിലെ ഒരു ശാസ്ത്രീയ ആലാപനവും സദസ് ആസ്വദിച്ചു . സരോദിൽ ദേശ് രാഗം വായിച്ചത് സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന എല്ലാവരെയും ആകർഷിച്ചു
(Release ID: 2099023)
Visitor Counter : 30