ധനകാര്യ മന്ത്രാലയം
പുതിയ നികുതി സമ്പ്രദായത്തിൽ 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ആദായനികുതി ബാധകമല്ല
Posted On:
01 FEB 2025 1:28PM by PIB Thiruvananthpuram
"ആദ്യം വിശ്വസിക്കുക, പിന്നീട് പരിശോധിക്കുക" എന്ന ദർശനത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട്, 2025-26 ലെ കേന്ദ്ര ബജറ്റ് മധ്യവർഗ്ഗക്കാരിൽ വിശ്വാസം അർപ്പിക്കുകയും സാധാരണ നികുതിദായകർക്ക് നികുതി ഭാരം ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടരുകയും ചെയ്യുകയാണ്. ഇന്ന് പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ എല്ലാ നികുതിദായകർക്കും പ്രയോജനകരമാകുന്ന തരത്തിൽ നികുതി സ്ലാബുകളിലും നിരക്കുകളിലും സമഗ്രമായ മാറ്റം നിർദ്ദേശിച്ചു.
നികുതിദായകർക്കുള്ള സന്തോഷവാർത്ത എന്ന നിലയിൽ ധനമന്ത്രി പറഞ്ഞു, "പുതിയ നികുതി വ്യവസ്ഥ പ്രകാരം 12 ലക്ഷം രൂപ വരെ (അതായത് മൂലധന നേട്ടം പോലുള്ള പ്രത്യേക വരുമാനം ഒഴികെ പ്രതിമാസം ശരാശരി 1 ലക്ഷം രൂപ വരുമാനം) ആദായനികുതി നൽകേണ്ടതില്ല. 75,000 രൂപയുടെ കിഴിവ് ഉൾപ്പെടെ ശമ്പളക്കാരായ നികുതിദായകർക്ക് ഈ പരിധി 12.75 ലക്ഷം രൂപയായിരിക്കും." സ്ലാബ് നിരക്ക് കുറയ്ക്കൽ മൂലമുള്ള ആനുകൂല്യത്തിന് പുറമേ നികുതി ഇളവും ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
"പുതിയ നികുതി ഘടന മധ്യവർഗത്തിന്റെ നികുതിഭാരം ഗണ്യമായി കുറയ്ക്കുകയും അവരുടെ കൈകളിൽ കൂടുതൽ പണം എത്തിക്കുകയും ചെയ്യും. ഇത് ഗാർഹിക ഉപഭോഗം, സമ്പാദ്യം, നിക്ഷേപം എന്നിവ വർദ്ധിപ്പിക്കും" എന്നും ധനമന്ത്രി പറഞ്ഞു. പുതിയ നികുതി വ്യവസ്ഥയിൽ, നികുതിഘടന ഇനിപ്പറയുന്ന രീതിയിൽ പരിഷ്കരിക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു:
0-4 ലക്ഷം രൂപ
|
ഇല്ല
|
|
5 ശതമാനം
|
8-12 ലക്ഷം രൂപ
|
10 ശതമാനം
|
12-16 ലക്ഷം രൂപ
|
15 ശതമാനം
|
16-20 ലക്ഷം രൂപ
|
20 ശതമാനം
|
20- 24 ലക്ഷം രൂപ
|
25 ശതമാനം
|
24 ലക്ഷം രൂപയ്ക്ക് മുകളിൽ
|
30 ശതമാനം
|
വ്യത്യസ്ത വരുമാന തലങ്ങളിലെ സ്ലാബ് നിരക്ക് മാറ്റങ്ങളുടെയും റിബേറ്റിന്റെയും ആകെ നികുതി ആനുകൂല്യം താഴെയുള്ള പട്ടികയിൽ നിന്ന് മനസ്സിലാക്കാം :
വികസിത ഭാരതമെന്ന ദർശനം സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന പരിഷ്കാരങ്ങളിലൊന്നാണ് നികുതി പരിഷ്‌ക്കാരമെന്ന് അടിവരയിട്ടു വ്യക്തമാക്കവെ, പുതിയ ആദായനികുതി സമ്പ്രദായം 'നീതി'യെന്ന ആശയത്തെ സാർത്ഥകമാക്കിക്കൊണ്ട് മുന്നോട്ടുള്ള പാത തെളിയിക്കുമെന്ന് ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു. നികുതിദായകരെ സംബന്ധിച്ചും നികുതി നിർവ്വഹണത്തെ സംബന്ധിച്ചും ലളിതമായിരിക്കും പുതിയ സംവിധാനം. ഇത് നികുതി സ്ഥിരതയ്ക്കും വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനും കാരണമാകുമെന്നും അവർ അറിയിച്ചു.
തിരുക്കുറലിലെ 542-ാം വാക്യം ഉദ്ധരിച്ച് ധനമന്ത്രി പറഞ്ഞു, "ജീവജാലങ്ങൾ മഴ പ്രതീക്ഷിച്ച് കഴിയുന്നതു പോലെ, പൗരന്മാർ സദ്ഭരണം പ്രതീക്ഷിച്ച് ജീവിക്കുന്നു." പരിഷ്കാരങ്ങൾ ജനങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണപ്രദമായ ഭരണനിർവ്വഹണത്തിനുള്ള മാർഗമാണ്. സദ്ഭരണം ഉറപ്പാക്കുന്നതിൽ അഭിപ്രായങ്ങളും പ്രതികരണങ്ങളും മനസ്സിലാക്കുന്നതിനുള്ള ശേഷി പ്രധാനമാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം സർക്കാർ പൗരന്മാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും എങ്ങനെ നടപടികൾ സ്വീകരിക്കുന്നുവെന്ന് നികുതി നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നതായും ശ്രീമതി നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.
*****
(Release ID: 2098747)
Visitor Counter : 19
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada