ധനകാര്യ മന്ത്രാലയം
ജൽ ജീവൻ ദൗത്യത്തിന്റെ ബജറ്റ് വിഹിതം 67,000 കോടി രൂപയായി ഉയർത്തി.
Posted On:
01 FEB 2025 1:00PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 01 ഫെബ്രുവരി 2025
ജൽ ജീവൻ ദൗത്യത്തിന്റെ മൊത്തം ബജറ്റ് വിഹിതം 67,000 കോടി രൂപയായി വർദ്ധിപ്പിച്ചതായി,2025-26 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു. 2028 വരെ ദൗത്യം നീട്ടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തെ ഗ്രാമീണ ജനസംഖ്യയുടെ 80 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 15 കോടി കുടുംബങ്ങൾക്ക് 2019 മുതൽ ജൽ ജീവൻ മിഷൻ പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു. ഈ പദ്ധതിയുടെ കീഴിൽ കുടിവെള്ള പൈപ്പ് കണക്ഷനുകൾ ലഭ്യമാക്കുന്നുണ്ടെന്നും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 100 ശതമാനം കവറേജ് കൈവരിക്കുക എന്നതാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
ജന പങ്കാളിത്തത്തിലൂടെ ഗ്രാമീണ മേഖലയിലെ പൈപ്പ് ജലവിതരണ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരത്തിലും പ്രവർത്തന പരിപാലനത്തിലും ജൽ ജീവൻ മിഷൻ ശ്രദ്ധ കേന്ദ്രീകരിക്കും. സുസ്ഥിരതയും പൗര കേന്ദ്രീകൃത ജല വിതരണ സേവനവും ഉറപ്പാക്കുന്നതിന് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളുമായി പ്രത്യേക ധാരണാപത്രങ്ങൾ ഒപ്പുവെക്കുമെന്ന് ശ്രീമതി സീതാരാമൻ അറിയിച്ചു.
****************
(Release ID: 2098586)
Visitor Counter : 26
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada