ധനകാര്യ മന്ത്രാലയം
അടുത്ത 5 വർഷത്തിനുള്ളിൽ സർക്കാർ സ്‌കൂളുകളിൽ 50,000 അടൽ ടിങ്കറിംഗ് ലാബുകൾ
ഡിജിറ്റൽ രൂപത്തിലുള്ള ഇന്ത്യൻ ഭാഷാ പുസ്തകങ്ങൾ പുറത്തിറക്കുന്നതിനുള്ള ഭാരതീയ ഭാഷാ പുസ്തക് പദ്ധതി
സ്വകാര്യമേഖലയിൽ ഗവേഷണം, വികസനം, നവീകരണം എന്നിവ നടപ്പാക്കുന്നതിന് 20,000 കോടി രൂപ അനുവദിച്ചു.
ഐഐടികളിലും ഐഐഎസ് സിയിലും സാങ്കേതിക ഗവേഷണത്തിനായി പ്രധാനമന്ത്രി റിസർച്ച് ഫെലോഷിപ്പ് സ്കീമിന് കീഴിൽ 10,000 ഫെലോഷിപ്പുകൾ നൽകും
"മേക്ക് ഫോർ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്" നിർമ്മിതിക്ക് യുവാക്കളെ സജ്ജരാക്കാൻ നൈപുണ്യത്തിനായുള്ള 5 ദേശീയ മികവിന്റെ കേന്ദ്രങ്ങൾ
500 കോടി രൂപ മുതൽമുടക്കിൽ വിദ്യാഭ്യാസത്തിനായുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലെ മികവിൻ്റെ കേന്ദ്രം
Posted On:
01 FEB 2025 1:09PM by PIB Thiruvananthpuram
പാർലമെൻ്റിൽ 2025-26 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ, കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിർമല സീതാരാമൻ നവീകരണത്തെ പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ വികസന നടപടികൾ നിർദ്ദേശിച്ചു.
ജിജ്ഞാസയുടേയും നവീകരണത്തിന്റേയും ചൈതന്യം വളർത്തുന്നതിനും യുവ മനസ്സുകളിൽ ശാസ്ത്രബോധം വളർത്തുന്നതിനും അടുത്ത 5 വർഷത്തിനുള്ളിൽ സർക്കാർ സ്കൂളുകളിൽ അമ്പതിനായിരം അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. ഭാരത്‌നെറ്റ് പദ്ധതിക്ക് കീഴിൽ ഗ്രാമപ്രദേശങ്ങളിലെ എല്ലാ സർക്കാർ സെക്കൻഡറി സ്‌കൂളുകൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി നൽകാനും കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു.
23 ഐഐടികളിലെ മൊത്തം വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടെ 100 ശതമാനം വർധിച്ച് 65,000ൽ നിന്ന് 1.35 ലക്ഷമായെന്ന് ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 2025-26 ലെ കേന്ദ്ര ബജറ്റ് പറയുന്നു. 2014 ന് ശേഷം ആരംഭിച്ച 5 ഐഐടികളിൽ 6,500 വിദ്യാർത്ഥികൾക്ക് കൂടി വിദ്യാഭ്യാസം നൽകുന്നതിന് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കും. പാറ്റ്‌ന ഐഐടിയിലെ ഹോസ്റ്റലും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും.
വിദ്യാർത്ഥികളെ അവരുടെ വിഷയങ്ങൾ നന്നായി മനസ്സിലാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, സ്‌കൂളിനും ഉന്നത വിദ്യാഭ്യാസത്തിനുമായി ഡിജിറ്റൽ രൂപത്തിലുള്ള ഇന്ത്യൻ ഭാഷാ പുസ്തകങ്ങൾ ലഭ്യമാക്കുന്നതിനായി ഭാരതീയ ഭാഷാ പുസ്തക് പദ്ധതി നടപ്പിലാക്കാൻ ശ്രീമതി. നിർമല സീതാരാമൻ നിർദ്ദേശിച്ചു.
"മേക്ക് ഫോർ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്" നിർമ്മിതിക്ക് യുവാക്കളെ സജ്ജരാക്കാൻ ആഗോള വൈദഗ്ധ്യവും പങ്കാളിത്തവും ഉള്ള നൈപുണ്യത്തിനായി അഞ്ച് ദേശീയ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. പാഠ്യപദ്ധതി രൂപകൽപ്പന, പരിശീലകരുടെ പരിശീലനം, നൈപുണ്യ സർട്ടിഫിക്കേഷൻ ചട്ടക്കൂട്, ആനുകാലിക അവലോകനങ്ങൾ എന്നിവ ഈ പങ്കാളിത്തത്തിൽ ഉൾപ്പെടും.
500 കോടി രൂപ മുതൽമുടക്കിൽ വിദ്യാഭ്യാസത്തിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കുമെന്നും കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചു.
സ്വകാര്യ മേഖലയിൽ ഗവേഷണം, വികസനം, ഇന്നൊവേഷൻ എന്നിവ നടപ്പാക്കാൻ 20,000 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റ് അവതരിപ്പിക്കവേ ശ്രീമതി. നിർമല സീതാരാമൻ പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, പിഎം റിസർച്ച് ഫെലോഷിപ്പ് സ്കീമിന് കീഴിൽ, മെച്ചപ്പെട്ട സാമ്പത്തിക പിന്തുണയോടെ ഐഐടികളിലും ഐഐഎസ്‌സിയിലും സാങ്കേതിക ഗവേഷണത്തിനായി പതിനായിരം ഫെലോഷിപ്പുകൾ നൽകാനും ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്.
***
SK
(Release ID: 2098526)
Visitor Counter : 28
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada