ധനകാര്യ മന്ത്രാലയം
ചെറിയ മോഡുലാർ റിയാക്ടറുകളുടെ (എസ്എംആർ) ഗവേഷണത്തിനും വികസനത്തിനുമായി ഒരു ആണോവോർജ ദൗത്യം (ന്യൂക്ലിയർ എനർജി മിഷൻ) സജ്ജീകരിക്കും: ബജറ്റ് 2025-26
കുറഞ്ഞത് 5 തദ്ദേശീയമായി വികസിപ്പിച്ച എസ്എംആർഎസുകളെങ്കിലും 2033-ഓടെ പ്രവർത്തനക്ഷമമാക്കും
Posted On:
01 FEB 2025 12:58PM by PIB Thiruvananthpuram
2025-2026 ലെ ബജറ്റ് ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ചുകൊണ്ട് ,20,000 കോടി രൂപ മുതൽമുടക്കിൽ ചെറുകിട മോഡുലാർ റിയാക്ടറുകളുടെ (എസ്എംആർ) ഗവേഷണത്തിനും വികസനത്തിനുമായി ഒരു ആണോവോർജ ദൗത്യം (ന്യൂക്ലിയർ എനർജി മിഷൻ) സ്ഥാപിക്കുമെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു.തദ്ദേശീയമായി വികസിപ്പിച്ച 5 എസ്എംആറുകളെങ്കിലും 2033-ഓടെ പ്രവർത്തനക്ഷമമാക്കുമെന്ന് മന്ത്രി അറിയിച്ചു.
2047- ഓടെ കുറഞ്ഞത് 100 GW ആണവോർജ്ജം വികസിപ്പിക്കുന്നത് രാജ്യത്തിന്റെ ഊർജ്ജ പരിവർത്തന ശ്രമങ്ങൾക്ക് അനിവാര്യമാണെന്ന് ശ്രീമതി. നിർമല സീതാരാമൻ എടുത്തുപറഞ്ഞു. ഈ ലക്ഷ്യം മുന്നിൽക്കണ്ട് സ്വകാര്യമേഖലയുമായുള്ള സജീവ പങ്കാളിത്തത്തിനായി, ആണവോർജ്ജ നിയമത്തിലും സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് അഥവാ ആണവോർജം കൊണ്ട് പൊതു സമൂഹത്തിനുണ്ടാകുന്ന നാശനഷ്ടം നികത്താനുള്ള ബാധ്യതാ നിയമത്തിലും ഭേദഗതികൾ കൊണ്ടുവരും.
സംസ്ഥാനങ്ങളുടെ വൈദ്യുതി വിതരണ രംഗത്തെ പരിഷ്‌കാരങ്ങൾക്കും അവർക്കിടയിലെ വൈദ്യുതി പ്രസരണ ശേഷി വർധിപ്പിക്കുന്നതിനും സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകുമെന്നും ബജറ്റ് നിർദ്ദേശിക്കുന്നു. ഇത് വൈദ്യുതി കമ്പനികളുടെ സാമ്പത്തിക കാര്യക്ഷമതയും ശേഷിയും മെച്ചപ്പെടുത്തും. ഈ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ജിഎസ്ഡിപിയുടെ 0.5 ശതമാനം അധിക കടമെടുപ്പ് അനുവദിക്കുമെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചു.
***
AT
(Release ID: 2098514)
Visitor Counter : 24
Read this release in:
Odia
,
Hindi
,
English
,
Urdu
,
Marathi
,
Nepali
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Kannada