@font-face { font-family: 'Poppins'; src: url('/fonts/Poppins-Regular.ttf') format('truetype'); font-weight: 400; font-style: normal; } body { font-family: 'Poppins', sans-serif; } .hero { background: linear-gradient(to right, #003973, #e5e5be); color: white; padding: 60px 30px; text-align: center; } .hero h1 { font-size: 2.5rem; font-weight: 700; } .hero h4 { font-weight: 300; } .article-box { background: white; border-radius: 10px; box-shadow: 0 8px 20px rgba(0,0,0,0.1); padding: 40px 30px; margin-top: -40px; position: relative; z-index: 1; } .meta-info { font-size: 1em; color: #6c757d; text-align: center; } .alert-warning { font-weight: bold; font-size: 1.05rem; } .section-footer { margin-top: 40px; padding: 20px 0; font-size: 0.95rem; color: #555; border-top: 1px solid #ddd; } .global-footer { background: #343a40; color: white; padding: 40px 20px 20px; margin-top: 60px; } .social-icons i { font-size: 1.4rem; margin: 0 10px; color: #ccc; } .social-icons a:hover i { color: #fff; } .languages { font-size: 0.9rem; color: #aaa; } footer { background-image: linear-gradient(to right, #7922a7, #3b2d6d, #7922a7, #b12968, #a42776); } body { background: #f5f8fa; } .innner-page-main-about-us-content-right-part { background:#ffffff; border:none; width: 100% !important; float: left; border-radius:10px; box-shadow: 0 8px 20px rgba(0,0,0,0.1); padding: 0px 30px 40px 30px; margin-top: 3px; } .event-heading-background { background: linear-gradient(to right, #7922a7, #3b2d6d, #7922a7, #b12968, #a42776); color: white; padding: 20px 0; margin: 0px -30px 20px; padding: 10px 20px; } .viewsreleaseEvent { background-color: #fff3cd; padding: 20px 10px; box-shadow: 0 .5rem 1rem rgba(0, 0, 0, .15) !important; } } @media print { .hero { padding-top: 20px !important; padding-bottom: 20px !important; } .article-box { padding-top: 20px !important; } }
WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

76 ന് 76: WAVES കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പിലൂടെ ഇന്ത്യയുടെ സർഗ്ഗാത്മക വൈവിധ്യത്തെ ആഘോഷിക്കുന്നു

 Posted On: 29 JAN 2025 6:24PM |   Location: PIB Thiruvananthpuram
76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചലഞ്ചിന്റെ 76 സെമി ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു; 40 അമച്വർ സ്രഷ്ടാക്കൾ, 30 പ്രൊഫഷണലുകൾ, പ്രത്യേക പരാമർശം നേടിയ 6 പേർ എന്നിവർ ഫിനാലെയിൽ മത്സരിക്കും
ഇന്ത്യൻ കോമിക് സ്രഷ്ടാക്കൾക്ക് അന്താരാഷ്ട്ര പ്രേക്ഷകരുമായി സംവദിക്കുന്നതിനും പുതിയ പങ്കാളിത്തങ്ങൾ സൃഷ്ടിക്കുന്നതിനും കോമിക് ചലഞ്ച് വേദി ഒരുക്കും 
 
ഇന്ത്യൻ കോമിക്സ് അസോസിയേഷന്റെ (ICA) പങ്കാളിത്തത്തോടെ, കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം (MIB) സംഘടിപ്പിക്കുന്ന WAVES കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ ഇടം നേടിയ 76 പേരെ,76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ തുടർച്ചയായി പ്രഖ്യാപിച്ചു.
 
ഇന്ത്യൻ കോമിക്‌സിന്റെ വൈവിധ്യത്തെ ആഘോഷിക്കുന്നു
 
രാജ്യത്തുടനീളമുള്ള സ്രഷ്ടാക്കളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതും , ഇന്ത്യൻ കോമിക്‌സിന്റെ വൈവിധ്യത്തെ ആഘോഷിക്കുന്നതുമായ ഒരു സുപ്രധാന സംരംഭമാണിത്. രാജ്യത്തിന്റെ ഭൂമി ശാസ്ത്രപരമായി വ്യത്യസ്തമായ പ്രദേശങ്ങളിൽ എന്നും ലഭിച്ച വിപുലമായ എൻട്രികളിൽ നിന്നും എൻസിആറിലെയും 20 സംസ്ഥാനങ്ങളിലെ 50 നഗരങ്ങളിലെയും സ്രഷ്ടാക്കളാണ് സെമി ഫൈനലിസ്റ്റുകളായി തിരഞ്ഞെടുക്കപ്പെട്ടത് 
മുംബൈ, ഡൽഹി, ബംഗളൂരു തുടങ്ങിയ പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്നും ആനന്ദ്, ബേതുൽ, കൽക്ക, സമസ്തിപൂർ തുടങ്ങിയ ചെറു പട്ടണങ്ങളിൽ നിന്നും ഗുവാഹത്തി, ഇംഫാൽ പോലുള്ള വടക്കുകിഴക്കൻ നഗരങ്ങളിൽ നിന്നുമുള്ള സ്രഷ്ടാക്കൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചാമ്പ്യൻഷിപ്പിന്റെ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നു.
 
 രാജ്യത്തിന്റെ ഊർജ്ജസ്വലമായ കോമിക് പുസ്തക സംസ്കാരത്തിന്റെ തെളിവാണ് ഇത്. ഈ മേഖലയിലെ സർഗ്ഗ പ്രതിഭകൾക്ക് കഴിവുകൾ പ്രകടമാക്കാൻ ഒരു വേദി നൽകുന്നതിന് WAVES പ്രതിജ്ഞാബദ്ധമാണ്. 10 നും 49 നും ഇടയിൽ പ്രായമുള്ള സെമി ഫൈനലിസ്റ്റുകളിൽ 40 അമച്വർ കലാകാരന്മാരും 30 പ്രൊഫഷണലുകളും ഉൾപ്പെടുന്നു.
 യുവ കലാകാരന്മാരിൽ നിന്നും പ്രത്യേക പരാമർശം ലഭിച്ച 6 പേരും സെമിഫൈനലിസ്റ്റുകളിൽ ഉൾപ്പെടുന്നു. എല്ലാ തലങ്ങളിലുമുള്ള പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുള്ള ചാമ്പ്യൻഷിപ്പിന്റെ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നു.
 
"ഇന്ത്യൻ കോമിക്സിനെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിക്കുന്നതിൽ ഇന്ത്യൻ കോമിക്സ് അസോസിയേഷൻ സന്തോഷം രേഖപ്പെടുത്തുന്നു ," ഇന്ത്യൻ കോമിക്സ് അസോസിയേഷൻ പ്രസിഡന്റ് അജിതേഷ് ശർമ്മ പറഞ്ഞു. "സർഗ്ഗാത്മക വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനും വളർന്നുവരുന്ന പ്രതിഭകൾക്ക് അവസരങ്ങൾ നൽകുന്നതിനുമുള്ള നമ്മുടെ സർക്കാരിന്റെ പ്രതിബദ്ധതയുടെ തിളക്കമാർന്ന ഉദാഹരണമാണ് ഈ സംരംഭം." എന്ന് അദ്ദേഹം പറഞ്ഞു
 
WAVES കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പ്
 
ഇന്ത്യയുടെ സർഗ്ഗാത്മക വ്യവസായത്തെ ലോക വേദിയിൽ ഉയർത്തിക്കാട്ടുന്നതിനായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിച്ചിട്ടുള്ള 'ക്രിയേറ്റ് ഇൻ ഇന്ത്യ' സംരംഭത്തെ മുന്നോട്ട് നയിക്കുന്ന ഒരു പ്രധാന പരിപാടിയാണ് WAVES കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പ്. അന്താരാഷ്ട്ര പ്രേക്ഷകരുമായി സംവദിക്കുന്നതിനും പുതിയ പങ്കാളിത്തങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു സവിശേഷ അവസരം ഈ ചാമ്പ്യൻഷിപ്പ് നൽകുന്നു 
 
76 സെമി ഫൈനലിസ്റ്റുകളെയും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും ഇന്ത്യൻ കോമിക് അസോസിയേഷനും അഭിനന്ദിക്കുകയും ചാമ്പ്യൻഷിപ്പിലെ മുന്നോട്ടുള്ള യാത്രയിൽ അവർക്ക് ആശംസകൾ നേരുകയും ചെയ്തു.
*******************

Release ID: (Release ID: 2097474)   |   Visitor Counter: 66