വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
മഹാകുംഭ് 2025: പ്രയാഗ്‌രാജിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്രദർശനം - രാജ്യത്തെ പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പൗരന്മാർക്ക് അറിവ് പകരുന്നു
Posted On:
21 JAN 2025 8:11PM by PIB Thiruvananthpuram
മഹാ കുംഭമേളയിൽ പ്രയാഗ്‌രാജിലെ ത്രിവേണി മാർഗിനടുത്തുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ആകർഷകമായ ഡിജിറ്റൽ പ്രദർശനത്തിൽ രാജ്യത്തെ പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ സാക്ഷ്യ അധിനിയം 2023, ഭാരതീയ നാഗരിക് സുരക്ഷ സംഹിത2023 എന്നിവയുടെ വിശദവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ പ്രദർശനം പൊതുജനങ്ങൾക്കായി സംഘടിപ്പിച്ചിരിക്കുന്നു.
അനാമോർഫിക് പ്രദർശനം , എൽഇഡി ടിവി സ്‌ക്രീനുകൾ, എൽഇഡി വോളുകൾ , ഹോളോഗ്രാഫിക് സിലിണ്ടറുകൾ എന്നിവയിലൂടെ കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ക്ഷേമ പദ്ധതികൾ, പുതിയ നയങ്ങൾ, നിയമങ്ങൾ, ഇന്ത്യൻ ഭരണഘടന എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നു. നീതിയും ന്യായവും അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ നിയമങ്ങൾ എന്നും നീതിക്കും പൗര സുരക്ഷയ്ക്കും മുൻഗണന നൽകുന്നതിനായി നിയമ ചട്ടക്കൂടിൽ സാങ്കേതികവിദ്യ സംയോജിപ്പിച്ചിരിക്കുന്നു എന്നും ദൃശ്യ -ശ്രവ്യ മാധ്യമങ്ങളിലൂടെ ഇത് വിശദീകരിക്കുന്നു.
ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ കൂടുതൽ സുതാര്യവും കാര്യക്ഷമവും ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതവുമാക്കുന്നതിനാണ് പുതിയ നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ സമകാലിക വെല്ലുവിളികളെ നേരിടുന്നതിനും ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനുമായി ഒരു പുതിയ ചട്ടക്കൂട് അവതരിപ്പിക്കുന്നതിലൂടെ, ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലെ ചരിത്രപരമായ മാറ്റത്തെ ഈ മൂന്ന് പുതിയ നിയമങ്ങൾ പ്രതിനിധീകരിക്കുന്നു.
(Release ID: 2094984)
Visitor Counter : 12