പ്രധാനമന്ത്രിയുടെ ഓഫീസ്
ത്രിപുരയിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
Posted On:
21 JAN 2025 8:41AM by PIB Thiruvananthpuram
ത്രിപുരയിലെ ജനങ്ങളെ സംസ്ഥാന രൂപീകരണ ദിനത്തിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു. ദേശീയ പുരോഗതിക്ക് സംസ്ഥാനം ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:
“ത്രിപുരയിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേരുന്നു. ദേശീയ പുരോഗതിക്ക് സംസ്ഥാനം ശ്രദ്ധേയമായ സംഭാവനകളാണ് നൽകുന്നത്. സമ്പന്നമായ സംസ്കാരത്തിനും പൈതൃകത്തിനും സംസ്ഥാനം പേരുകേട്ടതാണ്. ത്രിപുര തുടർന്നും വികസനത്തിന്റെ പുതിയ ഉയരങ്ങൾ താണ്ടട്ടെ.”
***
NK
(Release ID: 2094703)
Visitor Counter : 14
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada