പ്രധാനമന്ത്രിയുടെ ഓഫീസ്
ഖോ ഖോ ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
19 JAN 2025 9:20PM by PIB Thiruvananthpuram
പ്രഥമ ഖോ ഖോ ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“പ്രഥമ ഖോ ഖോ ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിന് അഭിനന്ദനങ്ങൾ! ഈ ചരിത്ര വിജയം അവരുടെ സമാനതകളില്ലാത്ത വൈദഗ്ധ്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ടീം വർക്കിന്റെയും ഫലമാണ്.
ഈ വിജയം ഇന്ത്യയിലെ ഏറ്റവും പുരാതനവും പരമ്പരാഗതവുമായ കായിക ഇനങ്ങളിലൊന്നിലേക്ക് കൂടുതൽ ശ്രദ്ധ ആകർഷിക്കുകയും, രാജ്യത്തുടനീളമുള്ള എണ്ണമറ്റ യുവ അത്‌ലറ്റുകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. വരും കാലങ്ങളിൽ കൂടുതൽ യുവാക്കൾക്ക് ഈ കായിക ഇനത്തിൽ ഉയർന്നുവരാൻ ഈ നേട്ടം വഴിയൊരുക്കട്ടെ.”
-AT-
(Release ID: 2094394)
Visitor Counter : 22
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada