വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ആകാശവാണിയും ദൂരദർശനും നിർമ്മിച്ച 2 മഹാകുംഭ് ഗാനങ്ങൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പുറത്തിറക്കി

Posted On: 08 JAN 2025 8:28PM by PIB Thiruvananthpuram

മഹാകുംഭ് 2025 ന് ദൂരദർശൻ നിർമ്മിച്ച പ്രത്യേക ഗാനം "മഹാകുംഭ് ഹേ", ഡൽഹിയിൽ നടന്ന പരിപാടിയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ റെയിൽവേ, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി പുറത്തിറക്കി

  മഹാകുംഭത്തിന് ഹൃദ്യമായ ആദരം : ഭക്തി, പാരമ്പര്യം, ആഘോഷം എന്നിവയുടെ സമന്വയം

  പത്മശ്രീ കൈലാഷ് ഖേർ പാടിയ ഈ ഗാനം ഭക്തിയുടെയും ആഘോഷത്തിന്റെയും ഒപ്പം മഹാകുംഭത്തിൻ്റെ ഊർജ്ജസ്വലമായ സാംസ്കാരിക സത്തയെയും ഉൾക്കൊള്ളുന്നു. പ്രശസ്ത എഴുത്തുകാരൻ ആലോക് ശ്രീവാസ്തവ് രചിച്ച മനോഹരമായ വരികളും ക്ഷിതിജ് താരേ ചിട്ടപ്പെടുത്തിയ ആത്മാവിനെ ഉത്തേജിപ്പിക്കുന്ന സംഗീതവും, മഹാകുംഭത്തെ നിർവചിക്കുന്ന വിശ്വാസത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ഉത്സവത്തിൻ്റെയും സംഗമം ഈ ഗാനത്തിൽ മനോഹരമായി പ്രതിഫലിപ്പിക്കുന്നു 

 പരമ്പരാഗത ഈണങ്ങളുടെയും ആധുനിക ചിട്ടപ്പെടുത്തലിന്റെയും സമന്വയമായ "മഹാകുംഭ് ഹേ" ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും മഹാകുംഭമേളയുടെ കാലാതീതമായ പ്രാധാന്യത്തിനുമുള്ള ഹൃദയംഗമമായ ആദരവാണ്.

 "മഹാകുംഭ് ഹേ" എന്ന ഔദ്യോഗിക സംഗീത വീഡിയോ ഇപ്പോൾ ദൂരദർശനിലും അതിൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

: പ്രയാഗ്‌രാജ് മഹാകുംഭത്തിനായി സമർപ്പിച്ച പ്രത്യേക ഗാനം ആകാശവാണി പുറത്തിറക്കി

जय महाकुम्भ जय महाकुम्भ, पग पग जयकारा महाकुम्भ…

 പ്രയാഗ്‌രാജ് മഹാകുംഭത്തിന് സമർപ്പിച്ചു കൊണ്ട് ആകാശവാണി ഒരുക്കിയ പ്രത്യേക ഗാനവും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പുറത്തിറക്കി . സംഗീതത്തിൻ്റെയും ഗാനരചനയുടെയും സമന്വയത്തിലൂടെ മഹാകുംഭത്തിൻ്റെ ആത്മീയവും സാംസ്കാരികവും മതപരവുമായ പ്രാധാന്യം ഈ മനോഹര ഗാനം ഉൾക്കൊള്ളുന്നു.

 പ്രയാഗ്‌രാജിലെ വിശുദ്ധ ത്രിവേണി സംഗമത്തിൽ നടക്കുന്ന മഹാകുംഭത്തിൻ്റെ മഹത്വത്തോടുള്ള ആദരമാണ് ഈ ഗാനം. ഒരു ഭക്തൻ്റെ വീക്ഷണകോണിൽ  ഈ ഉജ്വല സംഗീത സൃഷ്ടി, ഈ ലോകപ്രശസ്ത സമ്മേളനത്തിൻ്റെ ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നു. മഹാകുംഭത്തിൻ്റെ വരവ് പ്രയാഗ്‌രാജിന് അഭിമാനത്തിൻ്റെ ഒരു നിമിഷത്തെ അടയാളപ്പെടുത്തുന്നു. ദശലക്ഷക്കണക്കിന് ഭക്തരുടെ, ഭക്തിപൂർവ്വമായ മന്ത്രോച്ചാരണങ്ങളാൽ ഇവിടം പ്രതിധ്വനിക്കുന്നു.

 സന്തോഷ് നഹറിൻ്റെയും രത്തൻ പ്രസന്നയുടെയും സംഗീതത്തിൽ രത്തൻ പ്രസന്നയുടെ ജീവസുറ്റ ആലാപനം ഈ ഗാനത്തിന്റെ സവിശേഷതയാണ്. അഭിനയ് ശ്രീവാസ്തവ എഴുതിയ പ്രചോദനാത്മകമായ വരികൾ, ദൈവവുമായുള്ള ആത്മീയ ബന്ധം മനോഹരമായി ഗാനത്തിൽ ഇഴ ചേർത്തിരിക്കുന്നു.

 ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കുന്ന പുണ്യ കർമ്മം ശുദ്ധീകരണ ചടങ്ങായി ഗാനത്തിൽ ആഘോഷിക്കപ്പെടുന്നു.
 ഇത് യുഗാന്തരങ്ങളിലെ ആത്മീയ പൂർത്തീകരണം നൽകുന്നു. ആകാശവാണിയുടെ ഈ ശ്രുതിമധുരമായ ആദരം മഹാകുംഭത്തിൻ്റെ കാലാതീതമായ പാരമ്പര്യങ്ങളെയും പവിത്രതയെയും ബഹുമാനിക്കുന്നു; ശ്രോതാക്കൾക്കിടയിൽ ഭക്തിയും അഭിമാനവും വളർത്തുന്നു.

ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിൻ്റെ ഈ അസാധാരണ ആഘോഷത്തിനായി പ്രേക്ഷകർക്ക് കാത്തിരിക്കാം.

***************


(Release ID: 2091339) Visitor Counter : 20