പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡിസംബർ 23-ന് ന്യൂഡൽഹിയിലെ സിബിസിഐ സെൻ്ററിൽ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും


കർദ്ദിനാൾമാരും ബിഷപ്പുമാരും ഉൾപ്പെടെയുള്ള പ്രമുഖ ക്രിസ്ത്യൻ നേതാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും

ഇന്ത്യൻ കത്തോലിക്ക സഭാ ആസ്ഥാനത്ത് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ പരിപാടി

Posted On: 22 DEC 2024 2:39PM by PIB Thiruvananthpuram

ഡിസംബർ 23ന് വൈകിട്ട് 6:30ന് ന്യൂഡൽഹിയിലെ സിബിസിഐ സെൻ്ററിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.

കർദ്ദിനാൾമാരും ബിഷപ്പുമാരും സഭയിലെ പ്രമുഖ പുരോഹിതന്മാരും ഉൾപ്പെടെ ക്രിസ്ത്യൻ സമൂഹത്തിലെ പ്രധാന നേതാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും.

ഇന്ത്യൻ കത്തോലിക്ക സഭാ ആസ്ഥാനത്ത് ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നത്.

ഇന്ത്യയിലുടനീളമുള്ള എല്ലാ കത്തോലിക്കരുമായും അടുത്ത ബന്ധം പുലർത്തുന്ന സ്ഥാപനമാണ് 1944-ൽ സ്ഥാപിതമായ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സബിസിഐ).

 

-NK-


(Release ID: 2086982) Visitor Counter : 25